X

ബാര്‍സ വിട്ടാല്‍ മെസിക്ക് വിലക്ക്

ബാര്‍സിലോണ : സൂപ്പര്‍താരം മെസി ബാര്‍സിലോണ വിട്ടാല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷനായ ഫിഫ മെസിയെ വിലക്കാന്‍ സാധ്യത. ബാര്‍സിലോണയുമായുള്ള കരാര്‍ അവസാനിക്കുന്നതിന് മുമ്പ് ക്ലബ് വിട്ടാല്‍ അത് ഫിഫയുടെ നിയമങ്ങള്‍ക്ക് എതിരാകും. എന്നാല്‍ കോവിഡ് കാരണം സീസണ്‍ നീണ്ടത് കൊണ്ട് സീസണിന്റെ അവസാനത്തോടെ കരാര്‍ അവസാനിക്കുമെന്നാണ് മെസിയുടെ വാദം.

ബാര്‍സിലോണ എന്നാല്‍ സംഭവത്തില്‍ നിലപാട് കടുപ്പിച്ചിട്ടുണ്ട്. മെസി കരാര്‍ ലംഘിക്കുകയാണെങ്കില്‍ മെസി ബാര്‍സയ്ക്ക് 700 ദശലക്ഷം യൂറോ (827 മില്യണ്‍ ഡോളര്‍) നല്‍കണമെന്നാണ് ബാര്‍സയുടെ നിലപാട്. അതുപോലെ ക്ലബുമായുള്ള കരാര്‍ പ്രശ്‌നം പരിഹരിക്കാതെ ബാഴ്‌സലോണ വിട്ട് മറ്റേതെങ്കിലും ക്ലബ്ബില്‍ ചേരാന്‍ മെസി തീരുമാനിക്കുകയാണെങ്കില്‍ മെസിയും ക്ലബ്ബും ബുദ്ധിമുട്ടിലാകും. മെസി ബാര്‍സ വിടുന്ന തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ക്ലബ് മാനേജ്‌മെന്റിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

web desk 3: