ക്ഷേത്ര നിര്‍മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുകകയാണെന്നും 2022 ഓടു കൂടി ഇന്ത്യ പൂര്‍ണമായും രാമരാജ്യമാക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുകയെന്ന ബി.ജെ.പി ലക്ഷ്യത്തിലേക്ക് ശക്തമായ സൂചനകള്‍ നല്‍കി കൊണ്ടാണ് ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

ഗോഗി ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2022 ഓടുകൂടി മാലിന്യം ദാരിദ്രം അരാജകത്വം എന്നിവയില്‍ നിന്നും രാജ്യത്തെ മുക്തമാക്കി രാമരാജ്യം സ്ഥാപിക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് ആദിത്യനാഥ് വ്യക്തമാക്കി.

യു.പി മന്ത്രിസഭയുടെ ഒന്നാം വര്‍ഷത്തില്‍ ക്ഷേത്രത്തിന് തറക്കല്ലിടണമെന്ന ദിശയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിനുള്ള തീരുമാനം എടുത്തു കഴിഞ്ഞു. നടപ്പിലാക്കാനുള്ള പ്രവര്‍ത്തനത്തിലാണെന്നും ആദിത്യനാഥ് പറഞ്ഞു. യോഗി ആദിത്യനാഥിന്റെ വിവാദമായ താജ്മഹല്‍ സന്ദര്‍ശനത്ത സംബന്ധിച്ച ചോദ്യത്തോട് എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വികസനമെന്നും അയോധ്യയെപ്പോലെ ആഗ്രയും അതിലുള്‍പ്പെടുമെന്നും ആദിത്യനാഥ് പ്രതികരിച്ചു.