X

ലോക രാജ്യങ്ങൾക്ക് മുൻപിൽ നഷ്ടപ്പെട്ട ഇന്ത്യയുടെ മതേതര മുഖം വീണ്ടെടുക്കാൻ “ഇന്ത്യ” മുന്നണിയെ വിജയിപ്പിക്കുക: അഡ്വ: ഫൈസൽ ബാബു

ദമ്മാം: ലോക രാജ്യങ്ങൾക്ക് മുൻപിൽ നഷ്ട്ടപ്പെട്ട ഇന്ത്യയുടെ മതേതര പ്രതിഛായ വീണ്ടെടുക്കാനും ഫാസിസ്റ്റ് ഭരണത്തിൽ അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും “ഇന്ത്യ” മുന്നണിയെ അധികാരത്തിലെത്തിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ: ഫൈസൽ ബാബു ആഹ്വാനം ചെയ്തു.

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച 3 മാസം നീണ്ടു നിൽക്കുന്ന ലോക് സഭാ ഇലക്ഷൻ കാമ്പയിനിന്റെ ഉൽഘാടന പൊതുയോഗത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച. സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത, ഇനിയൊരു തെരെഞ്ഞെടുപ്പ് വേണോ എന്ന് തീരുമാനിക്കാനുള്ള തെരെഞ്ഞെടുപ്പാണിതെന്നുള്ളതാണ്.യൂ പി എ സഖ്യം പിരിച്ചു വിട്ട് “ഇന്ത്യ” സഖ്യം രൂപീകരിച്ചതോടെ ജനങ്ങൾ കൂടുതൽ ആവേശത്തിലും പ്രതീക്ഷയിലുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര അധ്യക്ഷത വഹിച്ച പൊതുയോഗം കിഴക്കൻ പ്രവിശ്യാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂർ ഉത്ഘാടനം ചെയ്തു.

41 വർഷക്കാലം പ്രവാസ ജീവിതം നയിച്ച് നാട്ടിലേക്ക് മടങ്ങുന്ന , കിഴക്കൻ പ്രവിശ്യയിൽ കെഎംസിസിയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച, കെഎംസിസി യുടെ സ്ഥാപക നേതാക്കളിൽ ഒരാളായ സുലൈമാൻ കൂലേരി സാഹിബിനെ ചടങ്ങിൽ ആദരിച്ചു.

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റി നടപ്പാക്കി വരുന്ന “കെഎംസിസി കെയർ” സാമൂഹ്യ സുരക്ഷ പദ്ധതി യിൽ അംഗമായിരിക്കെ മരണപ്പെട്ട തൃശൂർ ജില്ലയിൽ നിന്നുള്ള ഷമീറിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കെയർ കൺവീനർ മഹ്മൂദ് പൂക്കാട് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് സഫീർ അച്ചുവിന് കൈമാറി.ഈ വർഷത്തെ റമളാൻ റിലീഫ് ക്യാമ്പയിനിന്റെ ബ്രോഷർ പ്രകാശനം അഡ്വ: ഫൈസൽ ബാബു നിർവ്വഹിച്ചു.കിഴക്കൻ പ്രവിശ്യ കെഎംസിസി ജനറൽ സെക്രട്ടറി സിദ്ധീഖ് പാണ്ടികശാല ,സൗദി നാഷണൽ കമ്മിറ്റി കലാ സാംസ്കാരിക വിഭാഗം ചെയർമാൻ മാലിക് മഖ്ബൂൽ,സെൻട്രൽ കമ്മിറ്റി ചെയർമാൻ ബഷീർ ബാഖവി, കുഞ്ഞി മുഹമ്മദ് കടവനാട് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.

അസ്‌ലം കൊളക്കോടൻ , ഫൈസൽ ഇരിക്കൂർ അഷ്‌റഫ്‌ ആളത്ത്, സൈനു കുമളി,സലാം മുയ്യം, അബ്ദുറഹ്മാൻ പൊന്മുണ്ടം, ഷിബിലി ആലിക്കൽ,സലാഹുദ്ധീൻ വേങ്ങര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദുൽ മജീദ് ചുങ്കത്തറയുടെ ഖിറാഅത്തോടെ തുടങ്ങിയ പൊതുയോഗത്തിന് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ സ്വാഗതവും മഹ്മൂദ് പൂക്കാട് നന്ദിയും പറഞ്ഞു.

webdesk14: