നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപകല്‍ യുവതിയെ നടുറോഡില്‍ ബലാത്സംഗത്തിന് ഇരയാക്കി. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് രാജ്യത്തെ നടുക്കിയ സംഭവം. തെരുവില്‍ കഴിയുന്ന യുവതിയെ മദ്യപിച്ചെത്തിയ യുവാവ് ആക്രമിക്കുകയായിരുന്നു. യുവതി സഹായത്തിനായി അഭ്യര്‍ത്ഥിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. തുടര്‍ന്ന് സമീപത്ത് കൂടി പോകുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തിയ പ്രതിയെ കൈയ്യോടെ പിടികൂടി. യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടതോടെയാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം പുറംലോകമറിയുന്നത്. 23കാരനായ ജി.ശിവയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.