ബംഗളൂരു: നാല് വയസ്സുള്ള മകളെ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി മാതാവ്. ദന്തഡോക്ടറായ സുഷമ ഭരദ്വാജാണ് കുഞ്ഞിനെ ദാരുണമായി കൊലപ്പെടുത്തിയത്. യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.

കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവ് കിരണിന്റെ പരാതിയിലാണ് പൊലീസ് നടപടിയെടുത്തത്.
ബംഗളൂരുവിലെ എസ്.ആര്‍ നഗറില്‍ ഇന്നലെയാണ് സംഭവം. സുഷമ ബാല്‍ക്കണിയില്‍ കുട്ടിയുമായി നില്‍കുന്നതും പെട്ടെന്ന് എടുത്ത് താഴേക്ക് എറിയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കുട്ടി തല്‍ക്ഷണം മരിച്ചു. കുട്ടിയെ എറിഞ്ഞ ശേഷം ബാല്‍ക്കണിയുടെ കൈവരിയില്‍ കയറിയിരുന്ന സുഷമയെ ബന്ധുക്കള്‍ ബലംപ്രയോഗിച്ച് താഴെയിറക്കുന്നതും വീഡിയോയില്‍ കാണാം. കുട്ടിക്ക് കേള്‍വിശക്തിയും സംസാര ശേഷിയുമില്ലെന്നാണ് വിവരം. അതോടൊപ്പം മാനസിക പ്രശ്‌നങ്ങളുമുള്ളതായി റിപ്പോര്‍ട്ടുണ്ട്. സുഷമ കടുത്ത വിഷാദാവസ്ഥയിലായിരുന്നുവെന്നും കുഞ്ഞിനെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കുകയായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു.

Watch Video: