india

യമുന നദിയിലെ വിഷപ്പതയില്‍ തലകഴുകി സ്ത്രീ; വ്യാപക വിമര്‍ശനം

By webdesk17

November 07, 2024

മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ ആളുകള്‍ യമുനാ നദിയിലിറങ്ങുന്ന സാഹചര്യമാണുള്ളത്. ഛാട്ട് പൂജയോടനുബന്ധിച്ചാണ് ആളുകള്‍ നദിയിലിറങ്ങി പ്രാര്‍ത്ഥന നടത്തിയത്. അതിനിടെ യമുനയിലെ വിഷപ്പതയില്‍ തലകഴുകുന്ന സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്. നിരവധി പേരാണ് സ്ത്രീയെയും മുന്നറിയിപ്പ് മറികടന്ന് നദിയിലിറങ്ങിയവരേയും വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇങ്ങനെ ചെയ്യുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നതിനാല്‍ യുമനദിയില്‍ ഇറങ്ങരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പുണ്ടായിരുന്നു.