കൊല്‍ക്കത്ത: അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്ക. കൊല്‍ക്കത്തയില്‍ നടന്ന ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

ഐ.പി.എല്‍ ഫൈനല്‍ കഴിഞ്ഞ് 15 ദിവസത്തിന് ശേഷം മാത്രമേ രാജ്യാന്തര മത്സരങ്ങള്‍ കളിക്കാവൂ എന്ന ലോധ കമ്മിറ്റിയുടെ നിര്‍ദേശം നിലവിലുള്ളതിനാലാണ് മത്സരം ജൂണിലേക്ക് മാറ്റിയത്. ഏപ്രില്‍ 30ന് മാത്രമേ പൂര്‍ണമായ മത്സരക്രമം പുറത്തു വരികയുള്ളൂ. ഇന്ത്യയടക്കം 10 ടീമുകള്‍ അണിനിരക്കുന്ന ലോകകപ്പില്‍ 1992 ലോകകപ്പിന് സമാനമായ രീതിയിലാണ് മത്സരങ്ങള്‍ നടക്കുക.