കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ച പരിപാടിക്ക് അനുമതി നിഷേധിച്ച് ജില്ലാ കളക്ടര്‍. സര്‍ക്കാറിനെ അറിയിച്ചില്ലെന്ന് ആരോപിച്ചാണ് ന്യൂനപക്ഷ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് കളക്ടര്‍ അദീല അബ്ദുല്ല അനുമതി നിഷേധിച്ചത്.

എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെട്ട മുണ്ടേരി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. ഉദ്ഘാടനത്തിന് തൊട്ടുമുന്‍പാണ് പരിപാടിക്ക് അനുമതി നിഷേധിച്ചത്. സംഭവത്തില്‍ ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ കളക്ടറെ പ്രതിഷേധമറിയിച്ചു.

സ്ഥലം എംപിയെ അപമാനിക്കുന്ന നടപടിയാണ് ജില്ലാ കളക്ടറുടേത് എ്ന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.

പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര പട്ടികയില്‍ ഈയിടെ ഇടംപിടിച്ച ജില്ലാ കളക്ടറാണ് അദീല അബ്ദുല്ല. വിവിധ സംസ്ഥാനങ്ങളിലെ 718 ജില്ലാ കളക്ടര്‍മാരില്‍ നി്ന്നാണ് ഇവരെ തെരഞ്ഞെടുത്തത്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ അദീല 2019 നവംബര്‍ ഒമ്പതിനാണ് വയനാട് ജില്ലാ കലക്ടറായി ചുമതലയേറ്റത്