കൊല്ലം: കൊല്ലത്ത് തുണി അലക്കുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് സ്വദേശി സുനില്‍കുമാറാ(41)ണ് മരിച്ചത്. രാവിലെ എട്ടു മണിയോടെയാണ് അപകടം. വീടിനു സമീപത്ത് നിന്ന് തുണി അലക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോട്ടറി സെന്റര്‍ നടത്തിപ്പുകാരനാണ് സുനില്‍കുമാര്‍. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും