kerala
മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല നിര്യാതനായി
ഉത്തരകേരളത്തില്‍ മുസ്ലിം ലീഗിന് ജനകീയ മുഖം നല്കിയ മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബബിയുടെയും മകനായി 1957 മാര്‍ച്ച് 18ന് തളങ്കര കടവത്താണ് ജനനം. എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള്‍ യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു. ഹൈസ്കൂള്‍ ലീഡറായി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കാസര്‍കോട് : മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ടും കാസര്‍കോട് നഗരസഭ മുന്‍ ചെയര്‍മാനും നവ കാസര്‍കോട് നഗരത്തിൻ്റെ വികസന ശില്പികളിലൊരാളുമായ ടി.ഇ. അബ്ദുല്ല (65) നിര്യാതനായി. ദു:ഖ സൂചകമായി മുസ്ലിം ലീഗ് മൂന്ന് ദിവസത്തെ മുഴുവൻ പരിപാടികളും മാറ്റി വെച്ചതായി അറിയിക്കുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് മയ്യത്ത് തളങ്കര മാലിക് ദീനാർ വലിയ പള്ളി പരിസരത്ത് ഖബറടക്കും.
ഉത്തരകേരളത്തില്‍ മുസ്ലിം ലീഗിന് ജനകീയ മുഖം നല്കിയ മുന്‍ എം.എല്‍.എ പരേതനായ ടി.എ ഇബ്രാഹിമിന്റെയും സൈനബബിയുടെയും മകനായി 1957 മാര്‍ച്ച് 18ന് തളങ്കര കടവത്താണ് ജനനം. എം.എസ്.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തളങ്കര ഗവ. മുസ്ലിം ഹൈസ്കൂള്‍ യൂണിറ്റ് എം.എസ്.എഫ് പ്രസിഡണ്ടായിരുന്നു. ഹൈസ്കൂള്‍ ലീഡറായി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
1978ല്‍ തളങ്കര വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറിയായി. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം, കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്, കാസര്‍കോട് വികസന അതോറിറ്റി ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 2008 മുതല്‍ സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗമാണ്. ചെര്‍ക്കളം അബ്ദുല്ലയുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തത്.
1988 മുതല്‍ കാസര്‍കോട് നഗരസഭ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ടി.ഇ അബ്ദുല്ല 2000ല്‍ തളങ്കര കുന്നില്‍ നിന്നും 2005ല്‍ തളങ്കര പടിഞ്ഞാറില്‍ നിന്നും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം കാസര്‍കോട് നഗരസഭയെ പ്രതിനിധീകരിച്ചു.
മൂന്ന് തവണ കാസര്‍കോട് നഗരസഭ ചെയര്മാന് പദവി അലങ്കരിച്ചു. അദ്ദേഹം ചെയര്‍മാനായ 2000-2005 കാലത്ത് കേരളത്തിലെ മികച്ച നഗരസഭയായി കാസര്‍കോടിനെ തിരഞ്ഞെടുത്തിരുന്നു.കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി, മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ദഖീറത്തുല്‍ ഉഖ്റാ സംഘം പ്രസിഡണ്ട്, ടി. ഉബൈദ് ഫൗണ്ടേഷന് ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിക്കുന്നു. പഴയകാല ഫുട്ബോള്‍ കളിക്കാരന് കൂടിയായിരുന്ന ടി.ഇ അബ്ദുല്ല നേരത്തെ കാസര്‍കോട് ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ നഗരസഭാ ചെയര്മാന്മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ചേമ്പേഴ്സിന്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചിരുന്നു. നവ കാസര്‍കോടിന്റെ വികസന ശില്‍പികളിലൊരാളായാണ് അറിയപ്പെടുന്നത്. നഗരസഭാ കോണ്‍ഫറന്‍സ് ഹാളും സന്ധ്യാരാഗം ഓഡിറ്റോറിയവുമെല്ലാം ടി.ഇ അബ്ദുല്ലയുടെ സംഭാവനയാണ്.
ബദ്രിയ അബ്ദുല്‍ഖാദര്‍ ഹാജിയുടെ മകള്‍ സാറയാണ് ഭാര്യ. മക്കള്‍: ഹസീന, ഡോ. സഫ്വാന (ദുബായ്), റസീന, ആഷിഖ് ഇബ്രാഹിം. മരുമക്കള്‍: നൂറുദ്ദീന്‍ (ബഹ്റൈന്‍), സക്കീര്‍ അബ്ദുല്ല (ദുബായ്), ഷഹീന് (ഷാര്‍ജ), റഹിമ. സഹോദരങ്ങള്‍: അബ്ദുല്‍ഖാദര്‍, പരേതനായ മുഹമ്മദ് കുഞ്ഞി, യൂസഫ്, അഡ്വ. ടി.ഇ അന്‍വര്‍, ബീഫാത്തിമ (മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി പരേതനായ ജസ്റ്റിസ് ഫാറൂഖിന്റെ ഭാര്യ), ആയിഷ (പരേതനായ അഡ്വ. വി.പി.പി സിദ്ദീഖിന്റെ ഭാര്യ), റുഖിയ (കെ.എസ്.ഇ.ബി എക്സ്ക്യൂട്ടീവ് എഞ്ചിനിയറായിരുന്നു ഷംസുദ്ദീന്റെ ഭാര്യ).
kerala
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്.

മലപ്പുറം: സഊദി ഗവണ്മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.
28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.
kerala
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു; ആദ്യ രണ്ടാഴ്ച്ച പ്രത്യേക പിരീയഡുകള്‍
ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി

വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നു. ജൂണ്‍ രണ്ടിനാവും ഇത്തവണ സ്കൂള്‍ തുറക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ ബോധവത്കരണവും നിയബോധവും ഉറപ്പാക്കാനുള്ള പ്രത്യേക പിരീയഡ് ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച രണ്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക്ന ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ നിര്‍ദേശം ഉള്‍പ്പെടുത്താന്‍ തീരുമാനമായി. ജൂണ്‍ മൂന്നിന് ആരംഭിച്ച് ജൂണ്‍ 13 വരെ സര്‍ക്കുലര്‍ അനുസരിച്ച് ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഇതിനായി ദിവസവും ഒരു മണിക്കൂര്‍ മാറ്റി വെയ്ക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയമബോധം, ശുചിത്വം, പൊതുബോധം, ലഹരിക്കെതിരെബോധവത്കരണം, സൈബര്‍ അവബോധം, പൊതുനിരത്തിലെ നിയമങ്ങള്‍ തുടങ്ങിയവയാണ് മാര്‍ഗനിര്‍ദേശത്തിലടങ്ങുന്നത്. ഏത് ദിവസം ഏത് ക്ലാസുകള്‍ നടത്തണമെന്ന് അറിയിച്ചുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്.
kerala
കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവം; പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം
കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്

കോന്നി കുളത്തുമണ്ണില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം. പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വൈദ്യുത ഷോക്കേറ്റ് കാട്ടാന ചൊരിഞ്ഞ കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോന്, കെ മാത്യു, ബൈജു ജോബ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്
കൈതക്കൃഷിക്കായി ഭൂമി പാട്ടത്തിനെടുത്തവര്‍ സ്ഥാപിച്ചിരുന്ന വേലിയില്‍ കൂടുതല്‍ വൈദ്യുതി കടത്തിവിട്ടതാണ് ആന ഷോക്കേറ്റ് വീഴാന്‍ കാരണമെന്നാണ് വനം വകുപ്പിന്റെ നിഗമനം. ഭൂമി കരാറിനടുത്ത ആളെയും സഹായിയേയും വനം വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ നിയമവിരുദ്ധമായാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്ന് ആരോപിച്ച് കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.
-
kerala3 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
india1 day ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india2 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala2 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
Cricket1 day ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Health1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala1 day ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു