കൊല്‍ക്കത്തയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൊല്‍ക്കത്ത നഗരത്തിലെ തില്‍ജലയിലെ ഒരു ബ്യൂട്ടിപ്പാര്‍ലറില്‍ വെച്ചാണ് സംഭവം.ഇതുമായി ബന്ധപ്പെട്ട് പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ബലാല്‍ത്സംഗത്തില്‍ പങ്കാളികളായി എന്ന് സംശയിക്കുന്ന മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതികളില്‍ ഒരാളെ യുവതി ബ്യൂട്ടിപാര്‍ലറിലേക്ക് വിളിച്ചിരുന്നു. ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തപ്പോള്‍ ബ്യൂട്ടിപാര്‍ലറില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നുവെന്നും, പിന്നീട് ഇവരും യുവതിയെ ബലാത്സംഗം ചെയ്തതായിട്ടുമാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വ്യക്തമാക്കുന്നത്.വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം പലപ്പോഴും യുവതിയെ തുടരെ ബലാത്സംഗം ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.