crime
യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; സ്കാനിംഗില്‍ തരി പോലുള്ള വസ്തു വയറ്റില്‍ കണ്ടെത്തി, ഉടൻ സർജറി നടത്തും
എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.

എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.
ആദ്യഘട്ടത്തില്‍ സിടി സ്കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.
ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.
crime
പാലക്കാട് വധശ്രമകേസിലെ പ്രതിയെ പൊലീസ് പിടിക്കൂടി
പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി.

പാലക്കാട് വധശ്രമകേസിലെ പ്രതിയെ വീടിന്റെ മച്ചില്‍ നിന്ന് പൊലീസ് പിടിക്കൂടി. പാലക്കാട് തൃത്താലയിലാണ് സംഭവം നടന്നത്.
കപ്പൂര്‍ കാഞ്ഞിരത്താണി സ്വദേശി സുല്‍ത്താന്‍ റാഫിയെയാണ് തൃത്താല പൊലീസ് പിടിക്കൂടിയത്. ഞാങ്ങാട്ടിരിയില്‍ വച്ച് യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് സുല്‍ത്താന്‍ റാഫിക്കെതിരെ പൊലീസ് കെസെടുത്തിരുന്നു.
ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ സുല്‍ത്താനെ കണ്ടെത്താന്‍ പൊലീസ് അനേഷണം ആരംഭിച്ചിരുന്നു. ഇന്നലെ വീടിന്റെ മച്ചില്‍ ഒളിച്ചിരുന്ന സുല്‍ത്താന്‍ റാഫിയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുകയും തുടര്‍ന്നുള്ള പരിശോധനയില്‍ പൊലീസ് പ്രതിയെ പിടിക്കൂടുകയും ചെയ്തു.
crime
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി.

പഞ്ചാബിലെ ജലന്ധറില്‍ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും ചേര്‍ന്ന് കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മ കാമുകനോടൊപ്പം ഒളിച്ചോടിയതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്.
മൂന്നാം വിവാഹത്തിന് ശേഷമായിരുന്നു കുഞ്ഞിന്റെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടിയതെന്ന് ജലന്ധര്‍ റൂറല്‍ എസ്പി ഡി. സരബ്ജിത് സിങ് റായ് പറഞ്ഞു. കുഞ്ഞിനെ വീട്ടില്‍ ഉപേക്ഷിച്ചാണ് കാമുകന്റെ കൂടെ യുവതി ഒളിച്ചോടിയത്.
അമ്മയില്ലാത്തതു കാരണം കുഞ്ഞ് നിരന്തരമായി കരയുമായിരുന്നു. കുഞ്ഞിനെ പരിപാലിക്കാന്‍ കഴിയാതെ വന്ന യുവതിയുട പിതാവും മാതാവും ചേര്‍ന്ന് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൊലപാതകം നടത്തിയതിനു ശേഷം മൃതദേഹം ദേശീയപാതയിലെ കലുങ്കില്‍ അവര്‍ വലിച്ചെറിയുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. പ്രതികളെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി സരബ്ജിത് റായ് പറഞ്ഞു.
crime
ഭര്‍ത്താവിന്റെ മൃതദേഹം വീപ്പയില്‍ കണ്ടെത്തി; ഭാര്യയും മൂന്ന് മക്കളെയും കാണാനില്ല

ആള്‍വാറിലെ തിജാര ജില്ലയിലെ ആദര്‍ശ് കോളനിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിന്റെ മൃതദേഹം വീപ്പയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഉത്തര്‍പ്രദേശ് സ്വദേശിയായ ഹന്‍സ്രാജിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഏകദേശം ഒന്നരമാസം മുന്‍പാണ് ഇഷ്ടികക്കല്ല് നിര്‍മാണ ജോലിക്കാരനായ ഇയാള്‍ ഇവിടെ താമസിക്കാനെത്തിയത്.
ഹന്‍സാജിനൊപ്പമുണ്ടായിരുന്ന ഭാര്യയും മൂന്ന് മക്കളെ കണാനില്ല. ഇവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ ഉടമ ഒന്നാം നിലയിലേക്ക് എത്തിയപ്പോഴാണ് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയപ്പോള്‍ ടെറസിലുള്ള വീപ്പയ്ക്കുള്ളില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വീപ്പയ്ക്ക് മുകളില്‍ വലിയ കല്ല് കയറ്റിവെച്ച നിലയിലാണ് മൃതദേഹം മറച്ചുവെച്ചിരുന്നത്. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനായിരിക്കാമെന്ന് പൊലീസ് സംശയിക്കുന്നു.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
News3 days ago
വനിതാ ലോകകപ്പ് ടീമും ഓസ്ട്രേലിയക്കെതിരായ ഏകദിന ടീമും ഇന്ന് പ്രഖ്യാപനം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
-
crime3 days ago
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി