kerala

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല;  സിപിഎം സംഘടനാ റിപ്പോര്‍ട്ട്

By webdesk18

April 02, 2025

യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴ്ഘടകങ്ങളിലെ നേതാക്കള്‍ക്ക് കൃത്യമായ പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശ വര്‍ക്കര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറവെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. എതിര്‍പാര്‍ട്ടികളുമായി ആശ വര്‍ക്കര്‍മാര്‍ ചേര്‍ന്ന് നില്‍ക്കുന്നതായി സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയെ ബാധിക്കുന്നുവെന്നും പാര്‍ലമെന്ററി വ്യാമോഹം പാര്‍ട്ടിയില്‍ വിഭാഗീയതക്ക് വഴിവെയ്ക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.