തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനു നേരെ പൊലീസ് അതിക്രമം. മാര്‍ച്ചിനു നേരെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. പൊലീസ് ലാത്തിവീശുകയും ചെയ്തു. പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മന്ത്രി ഇപി ജയരാജന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. മന്ത്രിയുടെ കണ്ണൂരിലെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വലിയ തോതിലുള്ള സംഘര്‍ഷങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമാണ് മന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ചില്‍ ഉണ്ടായത്.

അതേസമയം, മന്ത്രി ജലീലിന്റെയും ഇപി ജയരാജന്റെയും രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണ്.