കോഴിക്കോട്: വര്‍ഗീയ സംഘര്‍ഷം നടക്കുന്ന അസം – മിസോറം അതിര്‍ത്തിയിലെ സില്‍ച്ചറില്‍ യൂത്ത് ലീഗ് ദേശീയ പ്രതിനിധിസംഘം സന്ദര്‍ശനം നടത്തും.
അസമിലെ യൂത്ത് ലീഗ് എം എസ് എഫ് നേതൃത്വത്തോടൊപ്പം യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ എന്നിവര്‍ സംഘര്‍ഷ ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ഇ ടി മുഹമ്മദ് ബഷീര്‍ എംപി അസം – മിസോറം അതിര്‍ത്തിയിലെ സംഘര്‍ഷം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.

സികെ സുബൈറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ദേശീയ പ്രസിഡണ്ട് ആസിഫ് അന്‍സാരിയോടൊപ്പം വര്‍ഗീയ സംഘര്‍ഷം നടക്കുന്ന അസം മിസോറം അതിര്‍ത്തിയിലെ സില്‍ച്ചറിലേക്ക് പുറപ്പെടുകയാണ്
അസമിലെ യൂത്ത് ലീഗ് എം എസ് എഫ് നേതൃത്വത്തോടൊപ്പം സംഘര്‍ഷ ബാധിത ഗ്രാമങ്ങള്‍ സന്ദര്‍ശിക്കും.. കഴിഞ്ഞ ദിവസം ഇ റ്റി മുഹമ്മദ് ബഷീര്‍ സാഹിബ് ഈ വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. നേതാക്കളുടെ നിര്‍ദേശ പ്രകാരം അതിന്റെ തുടര്‍ച്ചയാണി യാത്ര..
ഇരകളെ ഒന്നാശ്വസിപ്പിക്കാനും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഒരു കൈത്താങ്ങാകാനും …
പിന്തുണയുണ്ടാവണം