kerala

ഇടുക്കിയില്‍ യുവാവ് കുത്തേറ്റു മരിച്ചു

By webdesk11

March 20, 2023

ഇടുക്കി കുമളി റോസപ്പൂക്കണ്ടത്ത് ഒരാള്‍ കുത്തേറ്റു മരിച്ചു. റോസാപ്പൂകണ്ടത്ത് വാടകക്ക് താമസിക്കുന്ന രുക്മാന്‍ അലി (36) ആണ് കൊല്ലപ്പെട്ടത്.

രാവിലെയോടെ വഴിയത്രക്കാരനാണ് ഇയാള്‍ കുത്തേറ്റനിലയില്‍ കടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുമളി പൊലീസ് അന്വേഷണം ആരംഭിച്ചു.