Connect with us

india

ചീഫ് ജസ്റ്റിസ് പദവിയില്‍ യു.യു ലളിതിന് ലഭിക്കുക 74 ദിവസം

ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം.

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ 49ാമത് ചീഫ് ജസ്റ്റിസാകാന്‍ ഒരുങ്ങുന്ന ജസ്റ്റിസ് യു.യു ലളിതിന് നീതിപീഠത്തിലെ പരമോന്നത പദവിയില്‍ ലഭിക്കുക 74 ദിവസം. നവംബര്‍ എട്ടിന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാലാണ് ഇത്രയും കുറഞ്ഞ കാലാവധി. 17 ദിവസം മാത്രം പദവിയില്‍ ഇരുന്ന (1991) ജസ്റ്റിസ് കമല്‍ നരൈന്‍ സിങ് ആണ് ഏറ്റവും കുറച്ച് കാലം ചീഫ് ജസ്റ്റിസായിരുന്നയാള്‍. ജസ്റ്റിസ് ബോബ്ദെയുടെ പിന്‍ഗാമിയായി എത്തിയ നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ 16 മാസമാണ് പദവിയിലിരുന്നത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആയിരിക്കും ജസ്റ്റിസ് ലളിതിന്റെ പിന്‍ഗാമിയാവുക.

രാജ്യത്തിന്റെ 50ാമത് ചീഫ് ജസ്റ്റിസ് എന്ന പദവിയാണ് ചന്ദ്രചൂഡിനെ കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസായിരുന്ന റെക്കോര്‍ഡും വൈ.വി ചന്ദ്രചൂഡിന്റെ പേരിലാണ്. 1978 മുതല്‍ 1985 വരെ ഏഴു വര്‍ഷം. മുത്വലാഖ് നിരോധനമടക്കം സുപ്രധാന വിധികള്‍ പുറപ്പെടുവിച്ച ബെഞ്ചില്‍ അംഗമായിരുന്നു ജസ്റ്റിസ് യു.യു ലളിത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലാണ് മുത്വലാഖ് നിരോധിക്കുന്ന വിധി പുറപ്പെടുവിച്ചത്.

ജസ്റ്റിസ് കുര്യന്‍ ജോസഫ്, യു.യു ലളിത്, ആര്‍ഫ് നരിമാന്‍ എന്നിവര്‍ മുത്വലാഖ് നിരോധനം ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാറിന് നിയമ നിര്‍മ്മാണത്തിന് സാവകാശം നല്‍കി ആറു മാസത്തേക്ക് വിധി പ്രസ്താവം മാറ്റിവെക്കണമെന്നായിരുന്നു ബെഞ്ചിലെ മറ്റ് രണ്ട് അംഗങ്ങളായ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസ് എസ്. അബ്ദു ല്‍ നസീര്‍ എന്നിവരുടെ തീര്‍പ്പ്. കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ കേസിന്റെ പരിധിയില്‍ കൊണ്ടുവന്ന വിധിപ്രസ്താവത്തിലും ജസ്റ്റിസ് ലളിത് അംഗമായിരുന്നു. 1957ലായിരുന്നു ജസ്റ്റിസ് ലളിതിന്റെ ജനനം. 1983ല്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. 1985 വരെ ബോംബെ ഹൈക്കോടതിയിലായിരുന്നു. 1986 മുതല്‍ സുപ്രീംകോടതിയിലേക്ക് പ്രവര്‍ത്തനം മാറ്റി. 2004ല്‍ മുതിര്‍ന്ന അഭിഭാഷകനായി സ്ഥാനക്കയറ്റം ലഭിച്ചു.

ജസ്റ്റിസ് യു.യു ലളിത് അടുത്ത ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി യു.യു ലളിത് രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസ് ആകും. നിലവിലെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ജസ്റ്റിസ് ലളിതിന്റെ പേര് ഈ സ്ഥാനത്തേക്ക് ഔദ്യോഗികമായി നിര്‍ദേശിച്ചത്. സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനപ്രകാരം ചീഫ് ജസ്റ്റിസാണ് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് ലളിതിനെ നിര്‍ദേശിച്ചത്. നിയമ മന്ത്രാലയത്തിന് കൈമാറിയ ശിപാര്‍ശയില്‍ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്ത ശേഷം രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഏറ്റവും മുതിര്‍ന്ന ജഡ്ജി ചീഫ് ജസ്റ്റിസാകുന്നതാണ് രാജ്യത്തിന്റെ കീഴ്‌വഴക്കം. ഓഗസ്റ്റ് 26നാണ് ജസ്റ്റിസ് രമണ വിരമിക്കുന്നത്. സീനിയര്‍ അഭിഭാഷകനായിരുന്ന യു.യു ലളിതിനെ 2014 ഓഗസ്റ്റ് 13നാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചത്. അദ്ദേഹത്തിന്റെ പിതാവ് യു.ആര്‍ ലളിതും സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാറിന് അനിഷ്ടകരമായ ചില വിധികള്‍ പ്രസ്താവിച്ചതാണ് യു.ആര്‍ ലളിതിന് സ്ഥിരം ജഡ്ജി പദവി നഷ്ടമാകാന്‍ ഇടയാക്കിയതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

india

മോശം കാലാവസ്ഥ: ഡൽഹി വിമാനത്താവളത്തിൽ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ.

Published

on

രാജ്യതലസ്ഥാനത്തെ മോശം കാലാവസ്ഥ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂർ, ലഖ്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ.

ദൃശ്യപരത കുറവായതിനാലാണ് നടപടി. ഡൽഹി ‘ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്’ (IGI) രാവിലെ 8.10 ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കാരണത്താൽ, പല ഭാഗങ്ങളിലും ദൂരക്കാഴ്ച താരതമ്യേന കുറവായിരുന്നു. കൂടാതെ നഗരത്തിന്റെ പല ഭാഗങ്ങളും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുണ്ട്.

Continue Reading

crime

ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് ഒൻപത് സ്ത്രീകൾ; ഒറ്റയ്‌ക്ക് പുറത്തിറങ്ങരുതെന്ന് സ്ത്രീകളോട് പൊലീസ്

ഇരകള്‍ 50നും 65നും ഇടയില്‍ പ്രായമുള്ളവരാണ്

Published

on

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി സ്ത്രീകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ സീരിയല്‍ കൊലയാളിയെ തേടി പൊലീസ്. ഈ വര്‍ഷം ജൂണ്‍ മുതല്‍ നഗരത്തില്‍ ഒമ്പത് സ്ത്രീകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദേശം. നഗരങ്ങളിലും തെരുവുകളിലും പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

നഗരത്തിലെ ഷാഹി, ഫത്തേഗഞ്ച് വെസ്റ്റ്, ഷീഷ്ഗഡ് എന്നീ പ്രദേശങ്ങളിലാണ് കൊലപാതക കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇരകള്‍ 50നും 65നും ഇടയില്‍ പ്രായമുള്ളവരാണ്. എല്ലാ സ്ത്രീകളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നുവെന്നും മൃതദേഹങ്ങള്‍ വയലില്‍ നിന്നാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.

അതേസമയം ഇരകളെ കൊള്ളയടിക്കുകയോ ലൈംഗികാതിക്രമം നടത്തുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഈ സംഭവങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്. അത്യാവശ്യത്തിനല്ലാതെ വീടിന് പുറത്തിറങ്ങാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ”അമ്മ വയലില്‍ നിന്ന് മടങ്ങി വരാന്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടതെന്ന്” അടുത്തിടെ കൊല്ലപ്പെട്ട സ്ത്രീയുടെ മകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

55 വയസായിരുന്നു ഇവരുടെ പ്രായം. മൃതദേഹം അടുത്ത ദിവസം രാവിലെ ഒരു കരിമ്പില്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെടുത്തതെന്നും മകള്‍ പറഞ്ഞു. എട്ട് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ഈ കേസുകളില്‍ അന്വേഷണം നടത്തുന്നത്. കൂടാതെ നഗരത്തിലുടനീളം പട്രോളിംഗും വര്‍ധിപ്പിച്ചു. കൊല്ലപ്പെട്ട ചില സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അതിനുശേഷം അവരുടെ മരണകാരണം വ്യക്തമാകുമെന്നും ബറേലി സിറ്റി പൊലീസ് സൂപ്രണ്ട് പറഞ്ഞു.

Continue Reading

india

ബെംഗളൂരുവിൽ സ്കൂളുകൾക്ക് ബോംബ് ഭീഷണി. 15 സ്വകാര്യ സ്കൂളുകളിലെ 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു

പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് പറയുന്നത്.

Published

on

ബെംഗളൂരുവിൽ സ്കൂളുകളിലേക്ക് വന്ന ബോംബ് ഭീഷണിയെ തുടർന്ന് . 15 സ്വകാര്യ സ്കൂളുകളിൽ നിന്നായി 5000ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്കൂളുകൾ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നൽകി. ഇന്നലെ അർധരാത്രിയാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളിൽ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്‌കൂളുകളിൽ എത്തി സ്ഥിതി വിലയിരുത്തി. പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും വ്യാജ ഭീഷണിയാണ് പ്രചരിക്കുന്നതെന്നുമാണ് ബെംഗളൂരു സിറ്റി പൊലീസ് പറയുന്നത്.

Continue Reading

Trending