കോഴിക്കോട്: ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മുസ്്‌ലിംലീഗ് ദേശീയ നേതാക്കള്‍ നടത്തുന്ന ചതുര്‍ദിന സന്ദര്‍ശന പരിപാടിക്ക് ഇന്ന് തുടക്കം. ശൈത്യകാല സഹായദൗത്യം, വിവിധ പദ്ധതികളുടെ ശിലാസ്ഥാപനകര്‍മ്മവും ഉദ്ഘാടനങ്ങളും, പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ഇന്ന് കാലത്ത്് ബീഹാറിലെ കടിയാറിലെ മുസ്്‌ലിംലീഗ് പൊതുസമ്മേളനത്തോടെയാണ് സന്ദര്‍ശന പരിപാടിക്ക് തുടക്കമാവുക. മൂന്ന് മണിക്ക് ബഹാദൂര്‍ഗഞ്ചില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതം പെയ്ത ഗ്രാമപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. പൊതുസമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. മുസ്്‌ലിംലീഗ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്സരിക്കുന്ന ഈ നിയമസഭാ മണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ക്കും തുടക്കം കുറിക്കും. കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബിഹാറിലെ അലിഗഢ് മുസ്്‌ലിം സര്‍വകലാശാല ഓഫ് ക്യാമ്പസിലും സന്ദര്‍ശനം നടത്തും.
നാളെ കാലത്ത് ബംഗാളിലെ ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസില്‍ നടക്കുന്ന മീലാദ് ഫെസ്‌ററ് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മുര്‍ശിദാബാദ് ജില്ലയിലെ മുസ്്‌ലിംലീഗ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടക്കും.
ഉച്ചക്ക് ശേഷം ഝാര്‍ഖണ്ഡ് പാക്കൂര്‍ ജില്ലയിലെ രംഗ ഗ്രാമത്തില്‍ എജ്യക്കേഷന്‍ കോംപ്ലക്‌സ് ശിലാസ്ഥാപനം നടക്കും. സ്‌കൂള്‍ യൂനിഫോം, പഠനോപകരണ വിതരണവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്്. തുടര്‍ന്ന് സാഹിബ്ഗഞ്ച് ടൗണില്‍ നടക്കുന്ന പൊതുസമ്മേളനത്തെ ഇ.ടി മുഹമ്മദ് ബഷീര്‍ അഭിസംബോധന ചെയ്യും. അഞ്ച് മണിക്ക് ദുംഗ നിയമസഭാ മണ്ഡലത്തില്‍ പൊതുസമ്മേളനം നടക്കും. ഏഴ് മണിക്ക് പാക്കൂര്‍ മണ്ഡലത്തിലെ ഇലാമിയില്‍ പൊതുസമ്മേളനവും ശൈത്യകാല രക്ഷക്കായുള്ള പുതപ്പുകളുടെ വിതരണവും നടത്തും.
തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് ഗോണ്ഡ ജില്ലയില്‍ ലാല്‍മഠിയയിലെ കോള്‍ മേഖല സന്ദര്‍ശനവും ഇവിടെ എസ്ടിയു രൂപീകരണ സംഗമവും നടക്കും. 11 മണിക്ക് മധൂപൂര്‍ ജില്ലയിലെ ആയിരത്തിലേറെ മദ്രസാ വിദ്യാര്‍ഥികള്‍ക്ക് പുതപ്പ് വിതരണം നടക്കും.
മധൂപൂര്‍ ജി്ല്ലാ മുസ്്‌ലിംലീഗ് പൊതുസമ്മേളനത്തില്‍ ഇ.ടി സംസാരിക്കും. മൂന്ന് മണിക്ക് ബഗാലിയില്‍ സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം ഡോ. സിപി ബാവഹാജി നിര്‍വഹിക്കും. ആറ് മണിക്ക് ഗിരിഡിയില്‍ പുതപ്പ് വിതരണവും പൊതുസമ്മേളനവും നടക്കും. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് കുഴല്‍കിണര്‍ സമര്‍പ്പണം നടക്കും. 11 മണിക്ക് ഗിരിഡി ജില്ലയിലെ കര്‍മായി വിദ്യാഭ്യാസ സമുച്ചയം ശിലാസ്ഥാപനം ഖുര്‍റം അനീസ് ഉമര്‍ നിര്‍വഹിക്കും. മൂന്നു മണിക്ക് ജംതാര ജില്ലയിലെ കരന്തഹ ഇസ്്‌ലാമിക് സെന്റര്‍ ശിലാസ്ഥാപനം നടക്കും. ഉമ്മുസല്‍മ വനിതാ കോളജിലെ കമ്പ്യൂട്ടര്‍ സെന്റര്‍ ദേശീയ സെക്രട്ടറി ഖുര്‍റം അനീസ് ഉമര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ധന്‍ബാദില്‍ പൊതുസമ്മേളനം നടക്കും.