ശ്രീനഗര്‍: രാജ്യത്തെ മറ്റുഭാഗങ്ങള്‍ മുഴുവന്‍ നോട്ടു മാറ്റാനുള്ള നെട്ടോട്ടത്തിലായിരിക്കെ, ഇതൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ കശ്മീര്‍. താഴ്‌വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് ബ്ലോക്കു ചെയ്തതാണ് കശ്മീരിന് വിനയാകുന്നത്. സംസ്ഥാനത്ത് മിക്കയിടത്തും പഴയ നോട്ടുകളാണ് ഇപ്പോഴും സ്വീകരിക്കുന്നത്.

ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടക്കാത്ത സാഹചര്യത്തില്‍ പഴയ പണം വാങ്ങാന്‍ കടയുടമകള്‍ നിര്‍ബന്ധിതമാണു താനും. കഴിഞ്ഞ നാലുമാസമായി ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ കശ്മീരില്‍ ലഭ്യമല്ല.