കൊല്ലം: കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഒരാള്‍ മരിച്ചു.കൊല്ലം തിരുമുല്ലവാരം സ്വദേശി ഷീല പിള്ള (65) ആണ് മരിച്ചത്.ആലപ്പുഴ എരമല്ലൂരിൽ ദേശീയപാതയില്‍ വെച്ച് ഇന്ന് പുലർച്ചെയാണ് അപകടം.


കൊല്ലത്ത് നിന്നും എറണാകുളത്തെ ആശുപത്രിയിലേക്ക് രോഗിയും കൊണ്ട് പോകും വഴിയാണ് അപകടം സംഭവിച്ചത്.ഡ്രൈവറും മറ്റു രണ്ടുപേരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.