കൊച്ചി: ചന്ദ്രിക സീനിയര്‍ റിപ്പോര്‍ട്ടര്‍ ജയറാം തോപ്പില്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതം മൂലം ചേര്‍ത്തലയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. പാച്ചാളം ശ്മശാനത്തില്‍ സംസ്‌ക്കാരം നടന്നു. ചന്ദ്രിക എഡിറ്റര്‍ സിപി സെയ്തലവി, എറണാംകുളം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് രവികുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.