കൊച്ചി: പെരുമ്പാവൂര്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്ന് പ്രതി അമീറുല്‍ ഇസ്ലാം. തന്റെ സുഹൃത്ത് അനാറുല്‍ ഇസ്ലാമാണ് കൊല നടത്തിയതെന്നും അമീര്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ ആണ് ആമിര്‍ ഇക്കാര്യം പറഞ്ഞത്. ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി 26ന് വീണ്ടും പരിഗണിക്കും. കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോടും ആമിര്‍ ഇതെ കാര്യം വ്യക്തമാക്കി. അതേസമയം ജിഷ വധക്കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് അമീര്‍ നടത്തുന്നതെന്നാണ് പൊലീസ് കരുതുന്നത്.