ന്യൂഡല്‍ഹി: ജൂലൈയിലെ ചരക്കു സേവന നികുതി(ജിഎസ്ടി) റിട്ടണ്‍സ് സമര്‍പ്പിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പറഞ്ഞ സമയത്തിനകം ജിഎസ്ടി റിട്ടണ്‍സ് സമര്‍പ്പിക്കാത്തവരില്‍ നിന്നും പ്രതിദിനം 200 രൂപവെച്ച് ഈടാക്കാനായിരുന്നു തീരുമാനം. ആഗസ്ത് ഇരുപത്തിയഞ്ചായിരുന്നു അവസാന തീയതി.
സര്‍ക്കാര്‍ തീരുമാനം 20ലക്ഷത്തോളം പേര്‍ക്കാണ് ആശ്വാസം നല്‍കിയിരിക്കുന്നത്. 40ലക്ഷത്തോളം പേര്‍ പറഞ്ഞ തീയതിക്കകം ജിഎസ്ടി റിട്ടണ്‍സ് സമര്‍പ്പിച്ചിരുന്നു. ജിഎസ്ടിആര്‍ 1, 2, 3 എന്നിവക്ക് റിട്ടണ്‍സ് സമര്‍പ്പിക്കാനുള്ള പുതുക്കിയ തീയതി യഥാക്രമം സെപ്തംബര്‍ 5, 10, 15 എന്നിങ്ങനെയാണ്.