കൊലക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തീവ്രവാദ സംഘടന ജെയ്‌ഷെ മുഹമ്മദിനെ സൃഷ്ടിച്ചത് ബി.ജെ.പിയാണെന്നും സിബല്‍ ആരോപിച്ചു.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ വിട്ടയിച്ചില്ലായിരുന്നെങ്കില്‍ ഇന്ത്യ- പാകിസ്താന്‍ ബന്ധം ഇത്രയേറെ പ്രതിസന്ധിയിലാവില്ലായിരുന്നു. അതിനാല്‍ ജെയ്‌ഷെ മുഹമ്മദിനെ സൃഷ്ടിച്ചത് ബി.ജെ.പിയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികരുടെ രക്തത്തിനു പിന്നിലൊളിക്കുകയാണെന്നും ജവാന്‍മാരുടെ രക്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു.