പെട്രോള്‍ വില വര്‍ധനവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. യുപിഎ ഭരണകാലത്ത് പെട്രോള്‍ വിലവര്‍ധിച്ചപ്പോള്‍ അതിനെ വിമര്‍ശിച്ച് മോദിയിട്ട പോസ്റ്റിനു കീഴിലാണ് മലയാളികള്‍ പൊങ്കാല തീര്‍ക്കുന്നത്.

‘ലോക്‌സഭാ സെഷന്‍ അവസാനിച്ച് അടുത്ത ദിവസം തന്നെ വിലവര്‍ധിപ്പിക്കാന്‍ തെരഞ്ഞെടുത്തത് പാര്‍ലമെന്റിനോടു ചെയ്യുന്ന അവഹേളനമാണെന്ന് പോസ്റ്റില്‍ മോദി വ്യക്തമാക്കുന്നുണ്ട്’. അതേ മോദി ലോക്‌സഭാ സെഷന്‍ അവസാനിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ വില വര്‍ധിപ്പിച്ചതാണ് മലയാളികളെ പ്രകോപിപ്പിച്ചത്.

മലയാളത്തിലാണ് മിക്കവരുടെയും പ്രതികരണം.