കോഴിക്കോട്: 500, 1000 രൂപാ നോട്ടുകളുടെ പിന്‍വലിച്ചത് മുതല്‍ ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ രാജ്യം ക്യൂവിലാണ്. ക്യൂവില്‍ നിന്ന് അമ്പതിലേറെ പേര്‍ ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

വരിനില്‍ക്കുന്നതിന് പകരം ചെരിപ്പുകള്‍ വരിയായി വച്ചു നേരത്തെ മലയാളികള്‍ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ മല്ലൂസ് വാര്‍ത്തകളില്‍ നിറയുന്നത് മറ്റു ചില കാരണങ്ങളാലാണ്.

കോഴിക്കോട് അരയിടത്തുപാലത്തിനടുത്തെ കാത്തലിക് സിറിയന്‍ ബാങ്കിന്റെ എടിഎമ്മിനടുത്താണ് ബിവറേജ് ഷോപ്പ്. ബിവറേജിന് മുന്നില്‍ പതിവായി വലിയ വരിയാണെങ്കില്‍ നോട്ട് നിരോധനം മൂലം എടിഎമ്മിന്റെ വരിയും നീണ്ടു.ബിവ്‌റേജിനു മുമ്പില്‍ വരി നില്‍ക്കുന്നവര്‍ മുണ്ടു മടക്കി ക്കുത്തിയപ്പോള്‍ എടിഎമ്മിന് മുന്നിലുള്ളവര്‍ സാധാരണ നിലയില്‍ മുണ്ടുടുത്തതാണ് വൈറലായത്.