രാജ്യത്തെ എടിഎമ്മുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ മൂന്നാഴ്ച വരെ സമയമെടുക്കുമെന്നും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനങ്ങളുടെ പണം സുരക്ഷിതമായിരിക്കുമെന്നും പണം മാറ്റിയെടുക്കാനായി ബാങ്കുകള്‍ക്ക് മുന്നില്‍ തിരക്ക് കൂട്ടരുതെന്നും മന്ത്രി ആഭ്യര്‍ത്ഥിച്ചു.

വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ബാങ്ക് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. സര്‍ക്കാരിന് മുന്നില്‍ വലിയ ലക്ഷ്യങ്ങളാണുള്ളതെന്നും അതിന് ക്ഷമയോടെ സഹകരിക്കുന്ന ജനങ്ങളോട് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.