കൊച്ചി: തിരുവോണ ദിനത്തിൽ ലോകമെങ്ങുമുള്ള മലയാളികൾക്ക് ആശംസയുമായി മുൻ സുപ്രിംകോടതി ജഡ്ജിയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മുൻ ചെയർമാനുമായി മാർകണ്ഡേയ കഠ്ജു.

ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേരുന്നുവെന്ന് പറഞ്ഞ കഠ്ജു, താൻ നേരത്തെ പറഞ്ഞത് പോലെ നിങ്ങൾ മലയാളികളാണ് ശരിക്കുള്ള ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നതെന്നും രാജ്യം നിങ്ങളെ കണ്ട്പഠിക്കണമെന്നും പറഞ്ഞു. ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെയാണ് കഠ്ജുവിന്റെ അഭിപ്രായ പ്രകടനം.

നേരത്തെ, മലയാളികളുടെ സഹിഷ്ണുതയെ പുകഴ്ത്തി കഠ്ജുവിന്റെ ട്വീറ്റ് ശ്രദ്ധേയമായിരുന്നു.