ലോക്ക്ഡൗണിന്റെ ഭാഗമായി കേരളത്തിലൂടെയുള്ള വിവിധ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ദക്ഷിണ റെയില്‍വേ. 30 ട്രെയിന്‍ സര്‍വ്വീസുകളാണ് വെട്ടിക്കുറച്ചത്. മെയ് എട്ടു മുതല്‍ ഒമ്പതു ദിവസത്തേക്കാണ് സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.

കോവിഡ് വ്യാപനം കൂടിയതോടെ തന്നെ സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം തീരെ കുറയാനുള്ള സാഹചര്യം കണക്കിലെടുത്താണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്.