അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകളും വിലക്കുകളും വിലവെക്കാതെ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണത്തിലേര്‍പ്പെട്ടു. സമീപ കാലത്തേതില്‍ വെച്ച ഏറ്റവും ശക്തമായ പരീക്ഷണമായിരുന്നു ഇത്തവണത്തേതെന്നാണ് വിലയിരുത്തല്‍. 6.3 തീവ്രതയുള്ള പ്രകമ്പനമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും ദക്ഷിണകൊറിയയും ഉള്‍പ്പടെ ശക്തമായ എതിര്‍പ്പുകള്‍ അറിയിച്ചതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ നടപടി. ഇത് ആറാം തവണയാണ് ഉത്തരകൊറിയയുടെ ആണവ പരീക്ഷണം.

നേരത്തെ ആണവ പരീക്ഷണം നടത്തിയ പ്യോങ്യാങില്‍ തന്നെയാണ് ഇത്തവണയും ഉത്തരകൊറിയയുടെ പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍്ട്ടുകള്‍. പ്യോങ്യാങ്ങിന് സമീപമുള്ള കില്‍ജുവാണ് ഭൂകമ്പത്തിന്റെ പ്രകമ്പന കേന്ദ്രം. ആണവ പരീക്ഷണത്തിനിടെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലി ്പ്രകമ്പനമാണ് ഉണ്ടായിട്ടുള്ളതെന്ന് അമേരിക്കന്‍ ഭൗമ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.