സോചി: നൂറോളം യാത്രക്കാരുമായി റഷ്യന്‍ വിമാനം കാണാതായി. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ Tu-154 വിമാനമാണ് സോചിയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത ശേഷം റഡാറില്‍ നിന്നും കാണാതായത്.

82 യാത്രക്കാരും 10 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കരിങ്കടലിനോട് ചേര്‍ന്ന നഗരമായ സോചിയില്‍ നിന്നും പുറപ്പെട്ട് 20 മിനിറ്റിനു ശേഷമാണ് വിമാനം കാണാതായത്. യാത്രാവിമാനമായിരുന്നില്ലെന്നും സിറിയയിലെ ലഡാകിയപ്രവിശ്യയിലേക്ക് തിരിച്ച വിമാനമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.