അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ദില്‍ ബേചാര എന്ന ചിത്രം ജൂലൈ 24ന് ഓണ്‍ലൈന്‍ റിലീസിനൊരുങ്ങുകയാണ്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാണ്. നടന്റെ സ്മരണയ്ക്കായി ദില്‍ ബേചാരയിലെ ഗാനങ്ങള്‍ ഗായകര്‍ ഇപ്പോള്‍ ഒന്നുകൂടി പാടുകയാണ്.
എ ആര്‍ റഹ്മാന്‍ ‘ദില്‍ ബേചാര’ എന്ന ഗാനം ആലപിക്കുമ്പോള്‍ ചിത്രത്തിലെ മറ്റ് ഗാനങ്ങളുമായി ശ്രേയ ഘോഷാല്‍, മോഹിത് ചൗഹാന്‍, സുനീധീ ചൗഹാന്‍, നവീന്‍ കുമാര്‍, സാഷ തിരുപതി തുടങ്ങിയവരും ചേരുന്നു. റഹ്മാനൊപ്പം മക്കളായ എ ആര്‍ അമീന്‍, റഹീമ റഹ്മാന്‍ എന്നിവരും സംഗീതോപകരണങ്ങളുമായി ചേരുന്നുണ്ട്.