Connect with us

More

സ്വാശ്രയ സമരത്തില്‍ സര്‍ക്കാര്‍ സമീപനം തെറ്റെന്ന് വി.എസ്

Published

on

തിരുവനന്തപുരം: സ്വാശ്വയ സമരത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. വിഷയത്തില്‍ സര്‍ക്കാറിന്റെ സമീപനം തെറ്റാണ്, സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് എം.എല്‍.എമാര്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരാഹാരസമരം ഒത്തുതീര്‍പ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. അതേസമയം വി.എസിന്റെ നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചില്ല. സമരം ചെയ്യുന്ന യുഡിഎഫ് എം.എല്‍.എമാരെ വി.എസ് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് വി.എസിന്റെ പ്രസ്താവന വരുന്നത്. അതേസമയം വിഎസിന്റെ വാക്ക് സര്‍ക്കാര്‍ കണക്കിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും

എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം

Published

on

ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡ് തുടരും. ലോകകപ്പോടെ അവസാനിച്ച ദ്രാവിഡിന്റെ കരാര്‍ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ നല്‍കിയ കരാര്‍ രാഹുല്‍ ദ്രാവിഡ് സ്വീകരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം.

തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ അടക്കമുള്ളവരെ ബിസിസിഐ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ദ്രാവിഡ് തന്നെ പരിശീലകനായി തുടരുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും അനുകൂല നിലപാടാണ് സ്വീകരിച്ചത്.

Continue Reading

kerala

സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്തു

സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെ പാലം പണിത വ്യക്തിത്വം: രാഹുൽ ഗാന്ധി

Published

on

കോഴിക്കോട്: ലോകത്ത് എല്ലായിടത്തും പാലങ്ങൾ തകർക്കപ്പെടുന്ന കാലത്ത് സീതി ഹാജി സമൂഹത്തിൽ ഐക്യത്തിന്റെയും സ്‌നേഹത്തിന്റെ പാലം പണിത വ്യക്തിത്വമായിരുന്നു എന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി പറഞ്ഞു. സീതി ഹാജിയുടെ നിയമസഭാ പ്രസംഗങ്ങൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് പാലങ്ങൾ കെട്ടുന്ന വ്യക്തികളെയാണ് ആവശ്യം. സീതി ഹാജിയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഒരു നേതാവിന്റെ ഏറ്റവും വലിയ സവിശേഷത വിനയമാണ്. വിനയാന്വിതനാകാൻ കഴിയില്ലെങ്കിൽ അയാളൊരു നേതാവല്ല. സീതി ഹാജിക്ക് സൗമ്യതയുടെ ഗുണമുണ്ടായിരുന്നു. – രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു നേതാവ് എന്താണെന്ന് അറിയണമെങ്കിൽ അവരുടെ മക്കളെ നോക്കിയാൽ മതി. ബഷീറിനെ ആദ്യമായി കണ്ടപ്പോൾ തന്നെ ചലനാത്മക വ്യക്തിത്വമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞു. അദ്ദേഹം പിതാവ് സീതി ഹാജിയുടെ പൂർണമായ പ്രതിരൂപമാണ്. അദ്ദേഹത്തിന്റെ പിതാവിനെ കാണാൻ എനിക്ക് കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിലേക്ക് നോക്കിയാൽ എനിക്കതിന് സാധിക്കും. ഈ പുസ്തകം പ്രകാശനം ചെയ്യാൻ സാധിച്ചത് ഭാഗ്യമായി ഞാൻ കരുതുന്നു. ലളിതമായി ജീവിച്ച് സമൂഹത്തിനും സമുദായത്തിനും വേണ്ടി സേവനം അർപ്പിച്ച നേതാവായിരുന്നു സീതി ഹാജി.- രാഹുൽ പറഞ്ഞു. സ്വന്തം കുടുംബത്തിലേക്കുള്ള വരവ് പോലെയാണ് കേരളത്തിലേക്കുള്ള ഓരോ വരവും അനുഭവപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടന്ന പ്രകാശന ചടങ്ങിൽ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. പി.കെ ബഷീർ എം.എൽ.എ സ്വാഗതം പറഞ്ഞു. മനോരമ ബുക്‌സ് എഡിറ്റർ ഇൻ ചാർജ്ജ് തോമസ് ഡൊമനിക് ആമുഖ പ്രഭാഷണം നടത്തി. നിഷ പുരുഷോത്തമൻ പുസ്തകം പരിചയപ്പെടുത്തി. കെ.സി വേണുഗോപാൽ എം.പി, ഇ.പി ജയരാജൻ, കെ. മുരളീധരൻ എ.പി എന്നിവർ പ്രസംഗിച്ചു. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രീസ് അംഗം അബ്ദുൽ ലത്തീഫ് ഉപ്പള സീതി ഹാജി കുടുംബത്തിന്റെ ഉപഹാരം രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പുസ്തകം തയ്യാറാക്കിയ നിഷ പുരുഷോത്തമനും ആനന്ദ് ഗംഗനുമുള്ള ഉപഹാരങ്ങൾ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഡോ. എം.പി അബ്ദുസ്സമദ് സമദാനി പരിഭാഷപ്പെടുത്തി. ഇ.ടി മുഹമ്മദ് ബഷീർ എം.പി, എം.കെ രാഘവൻ എം.പി, പി.എം.എ സലാം, കെ.പി.എ മജീദ് എം.എൽ.എ, അഡ്വ. ഹാരിസ് ബീരാൻ, പി.കെ അബ്ദുൽ കരീം, പി.കെ ഷംസുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading

kerala

ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം ഇന്ന് 

വൈകിട്ട് 3:30ന് മാവൂർ റോഡ് ജംഗ്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്

Published

on

കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് ഇന്ന് (29 ബുധൻ) സമർപ്പിക്കും. വൈകിട്ട് 3:30ന് മാവൂർ റോഡ് ജംഗ്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്. അബുദാബി മലപ്പുറം ജില്ലാ കെ എം സി സിയുടെ സഹകരണത്തോടെ നൽകുന്ന അവാർഡ് അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉത്ഘാടനവും അവാർഡ് സമർപ്പണവും നടത്തും. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്‌നാൻ അബു അൽ ഹൈജ മുഖ്യാതിഥിയാവും.

പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ ടി മുഹമ്മദ് ബഷീർ എം പി തങ്ങൾ സ്മൃതി പ്രഭാഷണവും, ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി അനുമോദന പ്രഭാഷണവും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി, എം. കെ രാഘവൻ എം.പി ,പി എം എ സലാം സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും നടത്തും. സി പി സൈതലവി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ പി എ മജീദ് എം എൽ എ, ഡോ എം കെ മുനീർ എം എൽ എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

Continue Reading

Trending