Connect with us

Video Stories

അലപ്പോ ശ്മശാനമാകുമെന്ന് യു.എന്‍ സമാധാന ദൂതന്‍

Published

on

ന്യൂയോര്‍ക്ക്്: അന്താരാഷ്ട്ര സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ സിറിയയിലെ അലപ്പോ നഗരം അധികം വൈകാതെ ഭീമന്‍ ശ്മശാനമാകുമെന്ന് യു.എന്‍ സമാധാന ദൂതന്‍ സ്റ്റീഫന്‍ ഒബ്രിയെന്‍ മുന്നറിയിപ്പുനല്‍കി. മനുഷ്യത്വം പരിഗണിച്ച് അലപ്പോയിലെ സാധാരണക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് യു.എന്‍ രക്ഷാസമിതിയോട് അദ്ദേഹം ആവശ്യപ്പെട്ടു.

രൂക്ഷപോരാട്ടം തുടരുന്ന അലപ്പോയില്‍നിന്ന് സിവിലിയന്‍ പലായനം ശക്തമായട്ടുണ്ട്. വിമത നിയന്ത്രണത്തിലുള്ള കിഴക്കന്‍ അലപ്പോ സിറിയന്‍ സേന പിടിച്ചെടുത്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരിക്കുകയാണെന്ന് യു.എന്‍ വൃത്തങ്ങള്‍ പറയുന്നു. സിറിയന്‍ ഭരണകൂടത്തിന്റെയും വിമതരുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ബുധനാഴ്ചയുണ്ടായ ഷെല്ലാക്രമണത്തില്‍ മാത്രം 34 പേര്‍ കൊല്ലപ്പെട്ടു.

ഒരാഴ്ചക്കിടെ കിഴക്കന്‍ മേഖലയുടെ മൂന്നിലൊന്നും സൈന്യം തിരിച്ചുപിടിച്ചുകഴിഞ്ഞു. ഫ്രാന്‍സിന്റെ അഭ്യര്‍ത്ഥനപ്രകാരം വിളിച്ചുകൂട്ടിയ അടിയന്തര രക്ഷാസമിതി യോഗത്തില്‍ സംസാരിച്ച ഒബ്രിയെന്‍ സിറിയയിലെ സ്ഥിതിഗതികളില്‍ ആശങ്കപ്രകടിപ്പിച്ചു. ആക്രമണം ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സാധാരണക്കാരെ വിമതര്‍ തടഞ്ഞുവെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിമത പോരാളികള്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് നേരത്തെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

യുദ്ധഭൂമിയില്‍നിന്ന് ശൂന്യമായ കൈകളോടെ അയല്‍പ്രദേശങ്ങളിലെത്തുന്ന സാധാരണക്കാര്‍ക്ക് സന്നദ്ധ സംഘടനകള്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഏക ആശ്രയം. വിമതരില്‍നിന്ന് സിറിയന്‍ സേന പിടിച്ചടുത്ത പ്രദേശങ്ങളിലേക്ക് സഹായവുമായി പോകുന്ന വാഹനവ്യൂഹങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് റഷ്യന്‍ സേന അറിയിച്ചു.
കിഴക്കന്‍ മേഖലയില്‍ 90,000ത്തിലേറെ പേരുണ്ടെന്നാണ് കണക്ക്. റഷ്യന്‍ സഹായവാഗ്ദാനം സ്വീകരിക്കാന്‍ ഐക്യരാഷ്ട്രസഭ തയാറായിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Trending