Video Stories
മൂങ്ങകള്‍ ഉറങ്ങുകയാണ്, പ്രാപ്പിടിയന്മാര്‍ക്ക് വേണ്ടി

‘ഞങ്ങള്‍ പ്രാപ്പിടിയന്മാരോ പ്രാവോ അല്ല, മൂങ്ങകളാണ്. വിവേകമാണ് മൂങ്ങകളുടെ മുഖമുദ്ര. എല്ലാരും ഉറങ്ങുമ്പോള്‍ ജാഗ്രതയോടെ ഇരിക്കുന്നവര്‍’ റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോള്‍ മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനാണ് ഇങ്ങനെ പറഞ്ഞത്. ജനങ്ങളുടെ സാമ്പത്തിക വിനിമയത്തില്‍ മുഖ്യ സ്ഥാനം വഹിക്കുന്ന 1000, 500 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തീരുമാനിക്കുക വഴി ജനത്തെ ആകെ പെരുവഴിയിലാക്കിയിരിക്കുകയാണ് കേന്ദ്ര ബാങ്കും പ്രധാനമന്ത്രി മോദിയും. 1978ലാണ് മുമ്പ് ഇമ്മാതിരി പണി രാജ്യത്തുണ്ടായത്. അന്ന് പ്രധാനമന്ത്രി ഗുജറാത്തുകാരനായിരുന്നു, ആര്‍.ബി.ഐ ഗവര്‍ണര്‍ ഗുജറാത്തുകാരനായിരുന്ന ഐ.ജി പട്ടേലും. രഘുറാമിന്റെ പിന്‍ഗാമിയായി ആര്‍.ബി.ഐ തലപ്പത്തുള്ള ഊര്‍ജിത് പട്ടേല്‍ ജനിച്ചത് കെനിയയിലെ നെയ്‌റോബിയിലാണെങ്കിലും വേര് ഗുജറാത്തിലെ ഖേദ ജില്ലയിലെ പലന ഗ്രാമത്തിലാണ്. അമ്മക്കൊപ്പം മുംബൈയിലെ അപ്പാര്‍ട്‌മെന്റില്‍ താമസിക്കുന്ന ഊര്‍ജിത് അവിവാഹിതനാണ്. മോദിയെപ്പോലെയല്ല.
രഘുറാം രാജന് കാലാവധി നീട്ടിക്കൊടുക്കുമോ എന്നായിരുന്നു സുബ്രഹ്മണ്യ സ്വാമിക്കടക്കം ആശങ്ക. രഘുറാമിന്റെ വിദേശ വിദ്യാഭ്യാസവും രീതികളുമായിരുന്നു തുടര്‍ച്ച നിഷേധിക്കാനായി സ്വാമി നിരത്തിയത്. യു.പി.എ സര്‍ക്കാര്‍ നിയമിച്ചുവെന്നതും മുന്‍ ഗവര്‍ണര്‍ക്ക് അയോഗ്യതയായി കല്‍പിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ഈ സ്ഥാനത്തേക്ക് വരാന്‍ മുകേഷ് അംബാനിയുടെ ഇഷ്ടക്കാരനായ റിലയന്‍സിലെ ഈ മുന്‍ ഉദ്യോഗസ്ഥന്‍ ഊര്‍ജിത് പട്ടേലിന് തടസ്സമായില്ല. റിലയന്‍സിന്റെ ബിസിനസ് വിപുലീകരണ പദ്ധതിയുടെ പ്രസിഡന്റായിരുന്നു ഊര്‍ജിത്. മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ സ്റ്റേറ്റ് പെട്രോളിയം കോര്‍പറേഷന്റെ എം.ഡിയായി പ്രവര്‍ത്തിച്ചതും യോഗ്യത കൂട്ടി. രഘുറാം രാജന് ഇന്ത്യന്‍ പൗരത്വം ജനനം കൊണ്ട് ലഭിച്ചതാണെങ്കില്‍ ഊര്‍ജിത് 2013ല്‍ ആര്‍.ബി.ഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിക്കപ്പെടുമ്പോഴാണ് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത്. അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും മുന്‍ ആര്‍.ബി.ഐ ഗവര്‍ണറുമായ ഡോ. മന്‍മോഹന്‍ സിങാണ് ഇവന്‍ ഈ നാടിന് ഏറെ വേണ്ടപ്പെട്ടവന്‍ എന്ന ശിപാര്‍ശക്കത്ത് നല്‍കിയത്. ധനമന്ത്രി പി. ചിദംബരത്തിന്റെ തെരഞ്ഞെടുപ്പു കൂടിയായിരുന്നു അന്ന് ഊര്‍ജിത് പട്ടേല്‍.
1963 ഒക്‌ടോബര്‍ 28ന് നെയ്‌റോബിയില്‍ ജനിച്ച ഈ പട്ടേലരുടെ വിദ്യാഭ്യാസം അമേരിക്കയിലും ബ്രിട്ടനിലുമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയത് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന്. എംഫില്‍ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നിന്ന്. ഗവേഷണ ബിരുദം യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും. 1991-94 കാലത്ത് അന്താരാഷട്ര നാണയ നിധിയിലായിരുന്നു സേവനം. ഐ.എം.എഫിന്റെ ഇന്ത്യാദൗത്യം ഏറ്റെടുത്തു. മന്‍മോഹന്‍സിങിന്റെ കാലത്തായിരുന്നു ഇന്ത്യാദൗത്യവുമായി ഈ പട്ടേലരെ ഐ.എം.എഫ് നിയോഗിച്ചത്. ഐ.എം.എഫില്‍ നിന്ന് വായ്പാ സേവനത്തിന്റെ ഭാഗമായി ആര്‍.ബി.ഐയിലുമെത്തി. വായ്പാ വിപണി, ബാങ്കിങ് സംവിധാനം, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയ കാര്യങ്ങളില്‍ ഊര്‍ജിതിന്റെ സേവനം രാജ്യം ഉപയോഗിച്ചു. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട വിവിധ ഉന്നത സമിതികളില്‍ ഊര്‍ജിത് അംഗമായി. പ്രത്യക്ഷ നികുതി, കോംപറ്റീഷന്‍ കമ്മീഷന്‍, പ്രധാനമന്ത്രിയുടെ പ്രത്യേക അടിസ്ഥാന സൗകര്യ വികസന ദൗത്യം, ടെലികോം… തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും ഊര്‍ജിതുണ്ടായിരുന്നു. ഇതേ കാലത്തു തന്നെയാണ് റിലയന്‍സില്‍ സേവനം അര്‍പിച്ചുകൊണ്ടിരുന്നത്. രാജ്യത്തോടൊപ്പം റിലയന്‍സും വളരുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കത്തക്കതായിരുന്നല്ലോ. ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം സദാ സഞ്ചരിക്കുന്ന ഈ കമ്പനികള്‍ കൈവരിക്കുന്ന നേട്ടത്തില്‍ അഭിമാനിക്കാനാവുന്നില്ലെങ്കില്‍ അവരെക്കുറിച്ച് എന്തു പറയാനാണ്!
2013ല്‍ ഡെപ്യൂട്ടി ഗവര്‍ണറായി ആര്‍.ബി.ഐയിലെത്തിയ ഊര്‍ജിത് സാമ്പത്തിക നയം രൂപവത്കരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. നയങ്ങളുടെ കാര്യത്തില്‍ രഘുറാം രാജന്റെ തുടര്‍ച്ചയായാണ് ഊര്‍ജിതില്‍ പലരും കാണുന്നതെങ്കിലും 1000, 500 രൂപ നോട്ടുകളുടെ പിന്‍വലിക്കലിലൂടെ വലിയ ചുവടുവെപ്പുകള്‍ക്ക് മുതിരുകയാണെന്ന് വ്യക്തമാകുന്നു. കൂടുതല്‍ കൈമാറ്റം ചെയ്യുന്ന ഈ നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ ജനത്തിനുണ്ടായേക്കാവുന്ന ദുരിതം മനസ്സിലാക്കാനോ പരിഹരിക്കാനോ മുതിരാത്തത് രാഷ്ട്രീയ നേതൃത്വത്തിന് വലിയ തലവേദന തന്നെ. 100 രൂപ നോട്ടുകള്‍ ആവശ്യാനുസരണം ബാങ്കുകളില്‍ എത്തിക്കുന്നതിന് പകരം പണം മാറ്റി വാങ്ങുന്നവരെ കണ്ടെത്താന്‍ വിരലില്‍ പുരട്ടുന്ന മഷിയാണ് ബാങ്കുകളിലെത്തിച്ചത്. ജനത്തിന്റെ ക്രയ ശേഷി കുത്തനെ കുറഞ്ഞതോടെ സകല സാമ്പത്തിക ഇടപാടുകളും മന്ദീഭവിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് അര ശതമാനമെങ്കിലും കുറയുമെന്ന സൂചന വന്നുകഴിഞ്ഞു. കൂലി കൊടുക്കാന്‍ കഴിയാത്തതിനാല്‍ വ്യവസായ ശാലകള്‍ അടച്ചിടേണ്ട സ്ഥിതിയായി. നിര്‍മാണ മേഖല പൂര്‍ണമായി സ്തംഭിച്ചു. ചെറുകിട കച്ചവടക്കാര്‍ മിക്കവാറും പാപ്പരായി. വലിയ കള്ളപ്പണക്കാരാണ് ബാങ്കുകളില്‍ ക്യൂ നിന്ന് നാലായിരം രൂപ വീതം മാറ്റിയെടുക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ മനസ്സിലാക്കിയത്. ബോളിവുഡിലേയും ടോളിവുഡിലേയും കള്ളപ്പണ രാജാക്കന്മാരായ സിനിമാനടീനടന്മാര്‍ മോദിയെ സ്തുതിക്കുമ്പോള്‍ ബാങ്കില്‍ ക്യൂ നിന്ന് വെയിലത്ത് കുഴഞ്ഞ് വീഴുന്ന സാധാരണക്കാരില്‍ സാധാരണക്കാര്‍ മോദിയെ പഴിക്കുന്നു. മോദി പ്രഖ്യാപിച്ചത് ആറു മാസം മുമ്പെ 2000 രൂപ അടിച്ചു തുടങ്ങിയെന്നാണ്. എന്നാല്‍ 2000 രൂപ നോട്ടില്‍ രേഖപ്പെടുത്തിയത് 2016 സപ്തം. ആറിന് ഗവര്‍ണറുടെ ചൂമതലയേറ്റ ഊര്‍ജിതിന്റെ ഒപ്പും. ഡെപ്യൂട്ടി ഗവര്‍ണര്‍ പദവിയില്‍ നിന്ന് ഗവര്‍ണറാകുന്ന എട്ടാമത്തെ ആളാണ് ഊര്‍ജിത്. 24ാമത് ഗവര്‍ണര്‍. അടുപ്പക്കാര്‍ക്കിടയില്‍ ഊര്‍ജിത് അിറയപ്പെടുന്നത് ജോളിഫെല്ലോ ആയിട്ടാണ്. ഒരു വീണ വായനക്കാരന് പറ്റിയ കുഴലൂത്തുകാരന്‍.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala21 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
kerala3 days ago
ഹേമചന്ദ്രന് കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി
-
kerala3 days ago
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
-
india3 days ago
ടോയ്ലറ്റില് നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
-
kerala3 days ago
വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്