Video Stories
വിതച്ചത് കൊയ്യുന്ന സി.പി.എം
കേരളത്തിലെ മാധ്യമങ്ങളില്‍ ഗുണ്ടാസംഘങ്ങളുടെയും ലൈംഗികാതിക്രമക്കാരുടെയും വര്‍ത്തമാനമാണ് നിറഞ്ഞുനില്‍ക്കുന്നത്. കൊച്ചിയില്‍ രണ്ടു സംഭവങ്ങളിലായി വ്യവസായ സംരംഭകയെയും വ്യവസായിയെയും ഭീഷണിപ്പെടുത്തി പണം കവര്‍ന്നത് ഒരേയാളാണ്. കളമശേരിയില്‍ വെണ്ണല സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടവില്‍വെച്ചതാണ് മറ്റൊരു സംഭവം. തൃശൂര്‍ വടക്കാഞ്ചേരിയില്‍ യുവതിയെ നാലുപേര്‍ ചേര്‍ന്ന് കൂട്ട മാനഭംഗപ്പെടുത്തിയതും ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതും കേരളം കേട്ടു. ഇതിലെല്ലാം സാമാന്യ ജനത്തെ ഞെട്ടിക്കുന്ന വസ്തുത, പ്രതികളെല്ലാം ആഭ്യന്തര വകുപ്പ് കൈയാളുന്ന സി.പി.എമ്മിന്റെ ഭാരവാഹികളോ ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരോ ആണെന്നതാണ്. ഒരാള്‍ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും മറ്റൊരാള്‍ ഡി.വൈ.എഫ്.ഐ മുന്‍ യൂണിറ്റ് ഭാരവാഹിയും ഇനിയുമൊരാള്‍ പാര്‍ട്ടിയുടെ നഗരസഭാ പ്രതിനിധിയുമാണ്. അനുബന്ധ പരാതികളില്‍ പ്രതിസ്ഥാനത്തുള്ളത് ജില്ലാസെക്രട്ടറി മുതല്‍ വനിതാ മന്ത്രിവരെയും.
ആദ്യ സംഭവത്തില്‍ കളമശേരിയിലെ പാര്‍ട്ടി ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ സക്കീര്‍ ഹുസൈന്‍ പരാതിയെതുടര്‍ന്ന് ഒളിവിലാണ്. ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസിന് ഇയാളെ കണ്ടെത്താന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും സക്കീറിനെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം ജില്ലാ നേതൃത്വം സ്വീകരിച്ചത്. ഡി.വൈ.എഫ്.ഐ മുന്‍ യൂണിറ്റ് സെക്രട്ടറി കറുകപ്പള്ളി സിദ്ദീഖിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് ഇതുവരെയും തയ്യാറായിട്ടില്ല. സക്കീറിന് മുന്‍കൂര്‍ ജാമ്യത്തിന് അവസരമൊരുക്കുകയാണ് ബന്ധപ്പെട്ടവര്‍. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ഒരു നേതാവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നതിന്റെ കാരണം പകല്‍പോലെ വ്യക്തം. കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് വനിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസ് വെളിച്ചത്തുവരികയും നിയമസഭയില്‍ പ്രശ്‌നം രൂക്ഷമായ വാദപ്രതിവാദത്തിന് കാരണമാകുകയും ചെയ്തപ്പോള്‍ ഗുണ്ടകളെ ആരെയും താനുമായി അടുപ്പമുണ്ടായാല്‍ പോലും സഹായിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പക്ഷേ വാക്കൊന്നും പോക്ക് മറ്റൊന്നുമാണ് സര്‍ക്കാരിന്റെ നയമെന്നു തോന്നുന്നു.
വീട്ടമ്മയും രണ്ടുകുട്ടികളുടെ മാതാവുമായ യുവതിയെ കൂട്ടമാനഭപ്പെടുത്തിയ പ്രതിക്കെതിരെയുള്ളത് പൊലീസിനെ ഉപയോഗിച്ച് കോടതിക്കു മുന്നില്‍ മൊഴി മാറ്റിച്ച അത്യന്തം ഹീനമായ കുറ്റം കൂടിയാണ്. ഭര്‍ത്താവിന് പണം കടം കൊടുത്തതിന് ഭാര്യയെ പല തവണ മൊബൈലില്‍ വിളിച്ചതെന്തിനെന്ന് ജയന്തന്‍ വിശ്വസനീയമായ മറുപടി പറയുന്നില്ല. സക്കീറിനെയും ജയന്തനെയും ആരോപണം വന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് സി.പി.എം പുറത്താക്കിയതെങ്കിലും ജയന്തന്‍ സംഭവത്തില്‍ ഇരയുടെ പേര് പരസ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍ അന്വേഷണം നേരിടുകയാണ്. രാധാകൃഷ്ണനെതിരെ എഫ്.ഐ.ആര്‍ പോലും ഇട്ടിട്ടില്ല. മുന്‍മന്ത്രിയും നിയമസഭാ സ്പീക്കറുമായ രാധാകൃഷ്ണന്‍ സി.പി.എമ്മില്‍ പൊതുവെ സൗമ്യമുഖവുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട വ്യക്തിയെ പെണ്ണു കേസില്‍ സഹായിക്കുന്നതിന് ഏതറ്റം വരെയും പോകുമെന്ന് തെളിയിക്കുകയായിരുന്നു മുമ്പ് ടി.പി വധക്കേസില്‍ പാര്‍ട്ടി നേതാക്കളെ ജയിലില്‍ സന്ദര്‍ശിച്ച് വിവാദത്തിനിരയായ ഈ ചേലക്കരക്കാരന്‍. ഡല്‍ഹി സംഭവത്തിനുശേഷം 2013ല്‍ വനിതകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് പാസാക്കിയ ഭേദഗതിയില്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതും രണ്ടു സുപ്രധാന വിധികളിലായി കോടതികള്‍ വ്യാഖ്യാനിച്ചിട്ടുള്ളതുമാണ് ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന യാതൊന്നും സൂചിപ്പിക്കരുതെന്നത്. ഐ.പി.സി 228 എ പ്രകാരം രണ്ടു വര്‍ഷം വരെ കഠിന തടവനുഭവിക്കാവുന്ന കുറ്റമാണിത്. എന്നാല്‍ രാധാകൃഷ്ണന്റെയും പെണ്ണായി പിറന്ന സി.പി.എം ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും വാദം നിയമത്തെ പരസ്യമായി വെല്ലുവിളിക്കുമെന്നാണ്. വേട്ടക്കാരന്റെ പക്ഷത്തു നില്‍ക്കുകയാണ് ഇരുവരും. ശൈലജ സാങ്കേതികമായി മാത്രമല്ല ധാര്‍മികതയും അടിസ്ഥാനമര്യാദയും കൂടിക്കൊണ്ട് തല്‍പദവി ഒഴിയുകയാണ് വേണ്ടത്.
തൊഴിലാളികളുടെയും ചൂഷിതരുടെയും ഭാഗത്തുനിന്നുകൊണ്ട് രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ ഉയിര്‍കൊണ്ട കമ്യൂണിസ്റ്റ്-ലെനിനിസ്റ്റ് സംഘടനയാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി. കേരളത്തിലും പശ്ചിമബംഗാളിലും ത്രിപുരയിലും ഒരു പരിധി വരെ തെലുങ്കാന മേഖലയിലും സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നത് ഈ കീഴാള പ്രതിബദ്ധത കൊണ്ടാണ്. എട്ടുപതിറ്റാണ്ടിന് ശേഷം പക്ഷേ തിരിഞ്ഞുനോക്കുമ്പോള്‍ ചൂഷിതനുവേണ്ടി ഒളിവില്‍ പോയ സഖാക്കളുടെ സ്ഥാനത്ത് ഗുണ്ടാ പിരിവും വിഷയ സുഖവും കൊണ്ട് ‘ഭരണവര്‍ഗ’ത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിവില്‍ പോകുന്ന സക്കീര്‍മാരും ജയന്തന്മാരുമാണ്. പാര്‍ട്ടി കല്‍പിച്ചു നല്‍കിയ പ്രത്യയ ശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞാണ് നന്ദിഗ്രാമിലും സിംഗൂരിലും പാവപ്പെട്ട കര്‍ഷകരെ വെടിവെച്ചുകൊന്ന് പുതിയ സി.പി.എമ്മുകാര്‍ കുത്തക വ്യവസായിക്ക് ഭൂമി വിറ്റത്. ഇന്നാ ചുവപ്പന്‍ ബംഗാള്‍ ഭൂപടത്തില്‍ ത്രിവര്‍ണമയമാണ്. കണ്ണൂരിലെ രക്തസാക്ഷികളെക്കുറിച്ച് വീമ്പുപറഞ്ഞ് എതിരാളികളെ പച്ചക്ക് കൊന്നു തള്ളുന്ന പാര്‍ട്ടിക്ക് എതിരാളി ആരാണെന്നുപോലും തിട്ടമില്ലെന്നതിന്റെ തെളിവായിരുന്നു ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ അമ്പത്തൊന്ന് വെട്ടില്‍ നിന്നൊഴുകിയ കട്ടച്ചോര. കാലം പ്രത്യയ ശാസ്ത്രത്തെ തുരുമ്പെടുപ്പിക്കുമെന്ന് കാണിച്ചു തന്നത് കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനായിരുന്നു. ചൂഷിത തൊഴിലാളി വര്‍ഗം പുതിയ ചൂഷകക്കൂട്ടമായി മാറുകയും കിഴക്കന്‍ യൂറോപ്പിനെയാകെ ജനാധിപത്യത്തിന് വിട്ടുകൊടുക്കേണ്ടിയും വന്നു സഖാക്കള്‍ക്ക്. കേരളത്തില്‍ ഇതിനിടെ നിരവധി പാര്‍ട്ടി നേതാക്കള്‍ കൊലപാതക-സാമ്പത്തിക കേസുകളില്‍ പ്രതികളായി.
വര്‍ഗീയ ഫാസിസത്തില്‍ നിന്ന് തങ്ങളുടെ അസ്തിത്വം സംരക്ഷിക്കാന്‍ ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരും പാഞ്ഞു നടക്കുമ്പോള്‍ സക്കീര്‍മാരും ജയന്തന്മാരും കൊടി സുനിമാരും സിദ്ദീഖുമാരും വാഴുന്ന ഗുണ്ടാ സംഘമായി എ.കെ.ജിയുടെ സംഘടന താഴ്ന്നു പോകുകയാണോ എന്നത് അവരുടെ വ്രണിത ചിത്തത്തിന്റെ വേദനയാണ്. വരമ്പത്തുതന്നെ കൂലി കിട്ടുമെന്നും വണ്‍, ടൂ, ത്രീ കൊലകള്‍ നടത്തിയെന്നും വെല്ലുവിളിക്കുന്ന നേതാക്കളും കുടുംബക്കാരെ സര്‍ക്കാരിലേക്ക് വലിച്ചുകയറ്റിയ മന്ത്രിയും എം.പിയും ഓലക്കൂരയിലെ കട്ടന്‍ചായയില്‍ നിന്ന് ശീതീകൃത മാളികകളിലേക്ക് പൊന്തിയ പാര്‍ട്ടി ഓഫീസുകളുമുള്ളപ്പോള്‍ പുതിയ സഖാക്കള്‍ ഇങ്ങനെയൊക്കെയാവുന്നതില്‍ എന്തിന് വിസ്മയിക്കണം.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
-
kerala21 hours ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
kerala3 days ago
ഹേമചന്ദ്രന് കൊലപാതകക്കേസ്; മൃതദേഹം കടത്താനുപയോഗിച്ച കാര്‍ കണ്ടെത്തി
-
kerala3 days ago
വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു; ഭര്‍ത്താവ് നിധീഷിനെ ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റ്
-
india3 days ago
ടോയ്ലറ്റില് നിന്ന് വാദം കേട്ടയാള്‍ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ വിധിച്ചു
-
kerala3 days ago
വിദ്യാര്‍ഥികളുടെ ചാര്‍ജ് വര്‍ധന: ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്