Connect with us

india

ഗൂഗിള്‍ പേ, ഫോണ്‍ പേ ആപ്പുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു; പ്രതികരണവുമായി എന്‍പിസിഐ

പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കിയിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് സേവനങ്ങള്‍ തടസപ്പെട്ടതെന്നും അവര്‍ അറിയിച്ചു.

Published

on

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള പേമെന്റ് സേവനങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി. ഞായറാഴ്ച വൈകിട്ടോടെയാണ് പേമെന്റ് സേവനങ്ങള്‍ക്ക് സഹായകരമാകുന്ന യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫയ്‌സിന്റെ (യൂപിഐ) പ്രവര്‍ത്തനം തടസമായത്.
ഇതിന് പിന്നാലെ ആപ്പ് ഉപയാഗിക്കുന്ന ഒട്ടനവധി ആളുകള്‍ക്കാണ് സേവനം തടസമായത്. ഫോണ്‍ പേ, പേടിഎം, ഗൂഗിള്‍ പേ പോലുള്ള ആപ്പുകള്‍ വഴി നിരവധി യൂസര്‍മാര്‍ക്ക് യുപിഐ സെര്‍വര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും തുടര്‍ന്ന് പണം അയക്കാന്‍  കഴിയുന്നില്ലെന്നും ട്വിറ്റര്‍ വഴി അറിയിച്ചിരുന്നു.

അതേസമയം, പരാതി ശക്തമായതോടെ എന്‍പിസിഐ പ്രതികരണവുമായി രംഗത്തുവന്നു. പ്രശ്‌നത്തിന് പരിഹാരമായിട്ടുണ്ടെന്നും സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് സേവനങ്ങള്‍ തടസപ്പെട്ടതെന്നും അവര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കനത്ത മഴ; ടിപ്പു സുല്‍ത്താന്റെ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു

ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

Published

on

കനത്ത മഴയില്‍ മംഗളൂരു ഹാസന്‍ ജില്ലയിലെ സകലേശ്പൂരില്‍ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ച ചരിത്ര പ്രസിദ്ധമായ മഞ്ജരാബാദ് കോട്ടയുടെ ഒരു ഭാഗം തകര്‍ന്നു. ഇന്ന് രാവിലെ കോട്ടയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് തകര്‍ന്ന് വീണത് കണ്ടെത്തിയത്.

ബംഗളൂരു-മംഗളൂരു ദേശീയ പാതയില്‍ സകലേശ്പൂര്‍ പട്ടണത്തിലെ അദാനി കുന്നിന്‍ മുകളിലാണ് 1792ല്‍ ടിപ്പു സുല്‍ത്താന്‍ മഞ്ജരാബാദ് കോട്ട നിര്‍മ്മിച്ചത്. ഇത് സമുദ്രനിരപ്പില്‍ നിന്ന് 988 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നക്ഷത്രാകൃതിയിലുള്ള ഘടനയിലാണ് പണിതത്. 1965 മുതല്‍ കോട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണയിലാണ്.

Continue Reading

india

“ജൂറി ചെയർമാനും ഇന്ത്യയിൽ ജീവിച്ചുപോകണ്ടേ”; ആടുജീവിതത്തിനെതിരായ പരാമർശത്തിൽ ബെന്യാമിൻ

Published

on

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’. എന്നാൽ അന്തിമ പട്ടികയിൽ ചിത്രം ഇടം നേടിയില്ല. ഇതിന് പിന്നാലെ ജൂറി ചെയർമാൻ ചിത്രത്തെ ‘മോശം ചിത്രം’ എന്ന് വിശേഷിപ്പിച്ചത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി. ഈ പരാമർശത്തിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.

പ്രേക്ഷകർ അംഗീകരിച്ച ഒരു ചിത്രമാണ് ‘ആടുജീവിതം’ എന്ന് ബെന്യാമിൻ പറഞ്ഞു. “നൂറു പേർ ഒരു സിനിമ കാണുമ്പോൾ നൂറു അഭിപ്രായങ്ങളുണ്ടാകും. പക്ഷേ ഒരുപാട് പേർ കണ്ടു അംഗീകരിച്ച ഒരു ചിത്രത്തെ മോശം എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല” അദ്ദേഹം കൂട്ടിച്ചേർത്തു. ജൂറി ചെയർമാൻ ഇന്ത്യയിൽ ജീവിച്ചു പോകാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് പരിഹസിച്ചുകൊണ്ട് ബെന്യാമിൻ നിലപാട് വ്യക്തമാക്കുകയും ചെയ്തു.

‘ആടുജീവിതം’ എന്ന സിനിമയ്ക്ക് അവാർഡ് നൽകാത്തതിനും ജൂറി ചെയർമാന്റെ പ്രതികരണത്തിനും എതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്. ബ്ലെസിയുടെ സംവിധാന മികവിനെയും പൃഥ്വിരാജിന്റെ പ്രകടനത്തെയും ഏറെ പ്രശംസിച്ച പ്രേക്ഷകർ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

Continue Reading

india

‘ഞാന്‍ ഒരു രാജാവല്ല, അതാഗ്രഹിക്കുന്നുമില്ല, ആ ആശയത്തോടു തന്നെ എതിര്‍പ്പ്’: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: ഒരു ‘രാജാവാകാൻ’ താൻ ആഗ്രഹിക്കുന്നിലെന്നും ആ ആശയത്തിന് തന്നെ താൻ എതിരാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

‘ഭരണഘടനാ വെല്ലുവിളികൾ: കാഴ്ചപ്പാടുകളും വഴികളും’ എന്ന പേരിൽ ഒരു ദിവസം നീണ്ടുനിന്ന കോൺക്ലേവിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. രാഹുൽ പ്രസംഗം ആരംഭിച്ചയുടൻ വിജ്ഞാൻ ഭവൻ ഹാളിലെ സദസ്സ് ‘ഈസ് ദേശ് കാ രാജാ കൈസാ ഹോ, രാഹുൽ ഗാന്ധി ജൈസ ഹോ’ ( ഈ രാജ്യത്തെ രാജാവ് എങ്ങനെയായിരിക്കണം? രാഹുൽ ഗാന്ധിയെപ്പോലെ ആയിരിക്കണം) എന്നീ മുദ്രാവാക്യങ്ങൾ ഉയർത്താൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് ആരോപിച്ച് രാഹുൽ മുമ്പ് അദ്ദേഹത്തെ ‘രാജാ’ എന്ന വാക്ക് ഉപയോഗിച്ച് വിമർശിച്ചിരുന്നു.

Continue Reading

Trending