തൊടുപുഴ: ചെറുമകനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 64 കാരന് മുത്തച്ഛന് 73 വര്‍ഷം തടവ് ശിക്ഷ. ഇടുക്കി അതിവേഗ കോടതിയുടെതാണ് വിധി. ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 73 വര്‍ഷത്തെ കഠിന തടവ് വിധിച്ചെങ്കിലും എല്ലാ ശിക്ഷകളും ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. വിചാരണ പൂര്‍ത്തിയാക്കി ഇന്നാണ് കോടതി വിധി പുറപ്പെടുവിച്ചത്.