ബെല്‍ജിയം മുന്നേറ്റതാരം  ഈഡന്‍ ഹസാര്‍ഡ് സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് വിട്ടെക്കുമെന്ന്  സൂചന. റയല്‍ താരത്തെ വില്‍ക്കാന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ മുന്‍ ക്ലബ്ബായ ചെല്‍സിയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ന്യൂകാസില്‍, എവര്‍ട്ടന്‍ എന്നിവരും താരത്തിനായി രംഗത്തുണ്ട്.  2019 ല്‍ റെക്കോഡ് തുക നല്‍കിയാണ് മാഡ്രിഡ് ഹസാര്‍ഡിനെ ചെല്‍സിയില്‍ നിന്ന് സ്വന്തമാക്കുന്നത്. തുടര്‍ച്ചയായ പരിക്കുകളും ഫോമിലായ്മയും മൂലം ഹസാര്‍ഡിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. റയലിനായി 5 ഗോളുകള്‍ മാത്രമാണ് ഹസാര്‍ഡിന്റെ സമ്പാദ്യം.