Connect with us

kerala

പൊലീസ് ഉദ്യോഗസ്ഥരോടു ഫുട്ബോള്‍ ആരാധകരുടെ ക്രൂരത; കലൂര്‍ സ്റ്റേഡിയം ജങ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്ത പൊലീസുകാരെ ക്രൂരമായി മര്‍ദിച്ചു

സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുുന്നുണ്ട്.

Published

on

കൊച്ചി: നഗരത്തില്‍ പൊലീസ് ഉദ്യോഗസ്ഥരോടു ഫുട്ബോള്‍ ആരാധകരുടെ ക്രൂരത. കലൂര്‍ സ്റ്റേഡിയം ജങ്ഷനില്‍ ഗതാഗത തടസമുണ്ടാക്കിയതു ചോദ്യം ചെയ്തതിന് പൊലീസുകാരെ ക്രൂരമായി മര്‍ദിച്ചു.അക്രമികള്‍ ഉദ്യോഗസ്ഥരെ മര്‍ദിക്കുകയും കാലില്‍ പിടിച്ചു വലിച്ചിഴയ്ക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെ സിപിഒമാരായ ലിപിന്‍രാജ്, വിപിന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30നാണ് സംഭവം.

കളി വലിയ സ്ക്രീനില്‍ കണ്ട ശേഷം ആളുകള്‍ പിരിഞ്ഞു പോകുമ്ബോഴാണ് ആക്രമണം ഉണ്ടാകുന്നത്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുുന്നുണ്ട്.

crime

യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

Published

on

ത്യശ്ശുര്‍: കോടന്നൂരില്‍ യുവാവിനെ ഹോക്കി സ്റ്റില്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി.വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല പ്പെട്ടത്. മ്യതദേഹം റോഡരികില്‍ ഉപോക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇന്നലെ രാത്രി ശിവപുരം കോളനിയിലുണ്ടായ ഒരു കുടുംബ തര്‍ക്കത്തില്‍ മനു ഇടപ്പെട്ടതാണ് കൊലപാതകത്തിലേക്ക് വഴിവച്ചതെന്നാണ് പൊലീസ് പറയുന്നത്. തര്‍ക്കം പരിഹരിക്കാന്‍ മനുഇടപെട്ടിരുന്നു. എന്നാൽ മനുവിനും സംഘർഷത്തിൽ ചെറുതായി പരുക്കേറ്റു. തുടർന്ന്  ആശുപത്രിയിൽ പോയ മനു തിരികെ വരുന്ന വഴി കോടന്നൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വച്ച് മൂന്നംഗ സംഘം ആക്രമിക്കുകയും തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നു. കുടുംബപ്രശ്നത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക്  കാരണമെന്ന് പൊലീസ് പറഞ്ഞു.

ഹോക്കി സ്റ്റിക്കു കൊണ്ടുള്ള അടിയേറ്റ് വീണ മനുവിനെ റോഡിലുപേക്ഷിച്ച് പ്രതികള്‍ മടങ്ങി. മനുവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തായിരുന്നു നാട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പൊലീസെത്തുമ്പോഴേക്കും മനു മരിച്ചിരുന്നു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ചേര്‍പ്പ് പൊലീസ് പറഞ്ഞു.

Continue Reading

kerala

നവജാതശിശുവിന്റെ മൃതദേഹം ഏറ്റെടുക്കില്ലന്ന് ബന്ധുക്കള്‍; സംസ്‌കാരം നടത്തി പൊലീസ്

യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു

Published

on

കൊച്ചി: പനമ്പിളളി നഗറില്‍ അമ്മ കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ സംസ്‌കാരം നടത്തി. കൊച്ചി പുല്ലേപ്പടി പൊതുശ്മശാനത്തിലാണ് സംസ്‌ക്കരിച്ചത്.പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു.കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ അമ്മയുടെ കുടുംബവും യുവതിയുടെ ആണ്‍സുഹൃത്തിന്റെ കുടുംബവും തയ്യാറല്ലന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസാണ് മൃതദേഹം ഏറ്റെടുത്ത് സംസ്‌ക്കാരം നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ്‌ ജനിച്ച ഉടന്‍ കുഞ്ഞിനെ അമ്മ ശ്വസം മുട്ടിച്ച് കൊന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞത്. കേസിലെ പ്രതിയായ യുവതി റിമാന്‍ഡിലാണ്. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരിക്കുന്ന യുവതിയെ ആശുപത്രി വിട്ട ശേഷമാണ് പൊലീസ് കസ്റ്റഡില്‍ എടുക്കുന്നതും ചോദ്യം ചെയ്യുന്നതും. യുവതി കുറ്റം സമ്മതിച്ചാല്‍ പീഡനത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ആണ്‍സുഹൃത്തിന്റെ മൊഴി പൊലീസ് നേരത്തെ എടുത്തിരുന്നു. താന്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ മൊഴി.

Continue Reading

kerala

മാസപ്പടി കേസ്: അവസാനം വരെ പോരാടും, ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും

Published

on

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കോടതി വിധി പഠിച്ചതിന് ശേഷം ഭാവി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയിരുന്നു. എന്നാല്‍, താന്‍ നല്‍കിയ തെളിവുകള്‍ കേസില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പര്യാപ്തമാണ് എന്നാണ് എന്റെ ധാരണയെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധി നിയമപരമായ തിരിച്ചടിയാണ്. കോടതി ഉത്തരവ് പഠിച്ചതിന് ശേഷം തൃപ്തികരമല്ലെങ്കില്‍ അപ്പീല്‍ പോകും. താന്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല എന്നതാണ് ഹര്‍ജി തള്ളാന്‍ കാരണം. വിഷയത്തില്‍ അവസാനം വരെ പോരാടും. കേസില്‍ കോടതിയുടെ നേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് താന്‍ ആഗ്രഹിച്ചതെന്നും മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു.

Continue Reading

Trending