കോഴിക്കോട് നിന്നും കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കര്‍ണാടക പൊലീസ് കണ്ടെത്തി. വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നായിരുന്നു ഇവരെ കാണാതായത്. ബംഗളുരുവിലെ ഹോട്ടലില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്ത്.  അഞ്ച് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടെന്നും പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കര്‍ണാടക പൊലീസ് അറിയിച്ചു. തൃശൂര്‍, കൊല്ലം എന്നി ജില്ലകളില്‍ നിന്നുള്ളവരാണ് പൊലീസ് കസ്റ്റഡിയിലായത്. പെണ്‍കുട്ടികളെ തിരിച്ചെത്തിക്കുന്നതിനായി ചേവായൂര്‍ സി ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ബംഗുളുരുവിലേക്ക് തിരിച്ചു.

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നായിരുന്നു 6 പെണ്‍കുട്ടികളെ കാണാതായത്. 18 വയസ്സില്‍ താഴെ പ്രായമുള്ള 6 പെണ്‍കുട്ടികളെയാണ് ഇന്നലെ വൈകുന്നേരം കാണാതായത്. ആറ് പേരും കോഴിക്കോട് ജില്ലക്കാരാണ്.