പാലക്കാട്: വയലില്‍ രണ്ട് പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനോട് ചേര്‍ന്ന വയലിലാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് മരിച്ചത്.  ഇവരെ കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. പോലീസും വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.