സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെയാക്കാന്‍ ഉന്നതലയോഗത്തില്‍ തീരുമാനം. വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. സ്‌കൂള്‍ സമയം നിട്ടാത്തതിനെ തുടര്‍ന്ന് ക്ലാസുകള്‍ എടുക്കുന്നത്തിന് ബുദ്ധിമുട്ട് നേരിടുന്നതായി പരാതികള്‍ വന്നിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇനിയുണ്ടാകുകയിലെന്ന സൂചനകളും ലഭ്യമാകുന്നു.ഉച്ച വരെയാണ് നിലവില്‍ ക്ലാസുകള്‍ ഉള്ളത്.

കൂടാതെ പ്ലസ് വണ്ണിന് 50% താല്‍ക്കാലിക ബാച്ചുകള്‍ അധികമായി വര്‍ദ്ധിപ്പിക്കണമെന്നും യോഗത്തില്‍ തീരുമാനം എടുത്തു. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് സീറ്റ് വര്‍ദ്ധിപ്പിക്കുന്നതില്‍ തീരുമാനം എടുക്കുക.