Connect with us

gulf

ഹജ്ജ്: വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാവരുത് മുന്നറിയിപ്പ് നല്‍കി മന്ത്രാലയം

ഹജ്ജിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം.

Published

on

ഹജ്ജ് വിശേഷങ്ങള്‍
അഷ്റഫ് വേങ്ങാട്ട്

മക്ക : ഹജ്ജിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട വരുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ആഭ്യന്തര തീര്‍ത്ഥാടകരായ സ്വദേശികളോടും വിദേശികളോടുമാണ് ഇത്തരം തട്ടിപ്പില്‍ അകപെടരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത് . ഫോണില്‍ ലഭിക്കുന്ന സന്ദേശങ്ങള്‍ കൃത്യമാണോ എന്നുറപ്പ് വരുത്താനും ജാഗ്രത പാലിക്കാനും മന്ത്രാലയം നിര്‍ദേശിച്ചു

മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരും മക്കയില്‍

മക്ക: അനുമതി ലഭിച്ച മുഴുവന്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരും പുണ്യഭൂമിയിലെത്തി. ഞായറാഴ്ച്ച മുംബൈയില്‍ നിന്ന് വിമാനങ്ങള്‍ കൂടി ജിദ്ദയില്‍ എത്തിയതോടെ ഇക്കൊല്ലത്തെ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാനങ്ങളുടെ സര്‍വീസിന് അറുതിയായി. മലയാളി തീര്‍ത്ഥാടകരുള്‍പ്പടെ മദീനയിലിറങ്ങിയ മുഴുവന്‍ പേരും മക്കയിലെത്തി. ഇവരില്‍ നാല് പേര്‍ ആശുപത്രിയിലുണ്ട് . ഇവരെ ഹജ്ജിനോട് അനുബന്ധിച്ച് മിനയിലെത്തിക്കും . ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി ഹജ്ജ് മിഷന്‍ അസീസിയയിലാണ് താമസമൊരുക്കിയത്. അസീസിയില്‍ നിന്ന് ഹറമിലേക്കും തിരിച്ചും ഒരുക്കിയിരുന്ന 24 മണിക്കൂര്‍ ബസ് സര്‍വീസ് കഴിഞ്ഞ ദിവസം മൂതല്‍ നിര്‍ത്തിയിരുന്നു. ദശ ലക്ഷത്തോളം വരുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ മക്കയിലേക്കെത്തുന്ന സാഹചര്യത്തിലാണ് തിരക്കൊഴിവാക്കാന്‍ സര്‍വീസുകള്‍ നിര്‍ത്തിയത്. ഇക്കൊല്ലം 56637 തീര്‍ത്ഥാടകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും 22600 പേര്‍ സ്വകാര്യ ഏജന്‍സികള്‍ വഴിയുമാണ് മക്കയില്‍ എത്തിയത് . കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യന്‍ ഹജ്ജ് സംഘം ഇന്ന് മക്കയിലെത്തും.

മശാഇര്‍ മെട്രോ എല്ലാ ഇന്ത്യക്കാര്‍ക്കും അനുമതി

മക്ക : ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ ഹാജിമാര്‍ക്കും ഇത്തവണ മശാഇര്‍ മെട്രോ ട്രെയിന്‍ ഉപയോഗിക്കാന്‍ ഹജ്ജ് മന്ത്രാലയം അനുമതി നല്‍കി. ഇതാദ്യമാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഈ സൗകര്യം ലഭ്യമാകുന്നത്. മുന്‍കാലങ്ങളില്‍ പകുതിയോളം പേര്‍ക്കാണ് ഈ അവസരം ലഭിച്ചിരുന്നത്. ബാക്കിയുള്ളവര്‍ ബസ്സുകളിലും കാല്‌നടയായുമാണ് പുണ്യ പ്രദേശങ്ങളില്‍ എത്തിയിരുന്നത് . മശാഇര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ദുല്‍ഹജ്ജ് ഏഴിന് മുമ്പായി ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വളണ്ടീയര്‍മാര്‍ വഴി തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യും. മിന, അറഫ, മുസ്ദലിഫ, ജംറ തുടങ്ങിയ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ കേന്ദ്രങ്ങളിലേക്കാണ് ട്രെയിന്‍ വഴി യാത്ര ചെയ്യാന്‍ അവസരമുണ്ടാവുക .

മശാഇര്‍ സജ്ജം; മൂന്നര ലക്ഷം ഹാജിമാര്‍ക്ക് ആശ്രയം

മക്ക : രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അറ്റകുറ്റ പണികളെല്ലാം തീര്‍ത്ത് മശാഇര്‍ മെട്രോ വീണ്ടും ഒരുങ്ങി. ഇത്തവണ മൂന്നര ലക്ഷം പേരെ പുണ്യനഗരികളില്‍ എത്തിക്കുന്ന ദൗത്യമാണ് മശാഇര്‍ മെട്രോക്കുള്ളത് . ഒമ്പത് സ്‌റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് 17 മശാഇര്‍ ട്രെയിനുകളുടെ സര്‍വീസ്. മിന, അറഫ, മുസ്ദലിഫ, ജംറ തുടങ്ങിയ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നടക്കുന്ന പുണ്യ കേന്ദ്രങ്ങളിലേക്കാണ് യാത്ര .2008 ല്‍ ചൈനീസ് കമ്പനി ആരംഭിച്ച ഈ പദ്ധതി 2010 ലാണ് ഔദ്യോഗികമായി ഉദ്ഘാടനം നിര്‍വഹിച്ചത്. ഒരു മണിക്കൂറില്‍ 72000 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് മശാഇറിലുള്ളത്. ഏഴായിരത്തിലധികം ജീവനക്കാരുണ്ട് മഷാഇറില്‍ .

സുരക്ഷക്ക് സൈന്യം സുസജ്ജം

മക്ക : ഹജ്ജിന്റെ സുപ്രധാന കര്‍മ്മമായ അറഫാ സംഗമം നടക്കുന്ന വേദിയില്‍ ഹജ്ജ് സുരക്ഷാ സേനയുടെ വാര്‍ഷിക പരേഡ്. തീര്‍ത്ഥാടകരുടെ സുരക്ഷ നിലനിര്‍ത്തുന്നതില്‍ ഹജ്ജ് സുരക്ഷാ സേനയുടെ ചുമതലകള്‍ വീഴ്ച്ചകളില്ലാതെ നിര്‍വഹിക്കാന്‍ സൈന്യം സജ്ജമാണെന്ന് തെളിയിക്കുന്നതായിരുന്നു പരേഡ് . സഊദി ആഭ്യന്തര മന്ത്രിയും സുപ്രിം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു. ഹജ്ജ് സുരക്ഷാ സേനയോടൊപ്പം മറ്റു സുരക്ഷാ വിഭാഗങ്ങളും വാര്‍ഷിക പരേഡില്‍ അണിനിരന്നിരുന്നു .തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമൊരുക്കാന്‍ പുണ്യ നഗരികളിലെല്ലാം സൈനികരുടെ സാന്നിധ്യമുണ്ടാകും.

അറഫയില്‍ റെഡ്ക്രെസന്റ് മോക് ഡ്രില്‍

മക്ക : തീര്‍ത്ഥാടകരുടെ ആരോഗ്യ പരിപാലനത്തില്‍ റെഡ് ക്രെസന്റ് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം അറഫയില്‍ റെഡ് ക്രെസെന്റ് മോക് ഡ്രില്‍ നടത്തി. അറഫാ ഖുതുബ നടക്കുന്ന നമിറ മസ്ജിദില്‍ വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനമാണ് റെഡ് ക്രസന്റ് മോക് ഡ്രില്ലിലൂടെ അവതരിപ്പിച്ചത് . ജനങ്ങള്‍ ചിതറിയോടുന്നതും തിരക്കില്‍ അകപ്പെട്ടവരെ രക്ഷപെടുത്തുന്നതും റെഡ് ക്രസന്റും സുരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ കൈകോര്‍ക്കുന്നതുമാണ് പശ്ചാത്തലം .

ഹജ്ജ് സീസണ്‍ അത്യുഷ്ണത്തില്‍

മക്ക : അത്യുഷ്ണമാണ് മക്കയില്‍. ഹജ്ജ് സീസണില്‍ 42 മുതല്‍ 44 വരെ ഡിഗ്രി സെല്‍ഷ്യസിലായിരിക്കും ഉഷ്ണം ബാധിക്കുകയെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം . പകല്‍ സമയങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇത് അന്തരീക്ഷത്തില്‍ പൊടിപടലങ്ങളുണ്ടാക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 15 മുതല്‍ 38 കിലോമീറ്റര്‍ വേഗതയിലായിരിക്കും പൊടിക്കാറ്റുണ്ടാവുക. മക്കയുടെ തെക്കു ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട് .

സൂര്യ താപം സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

മക്ക : തീര്‍ത്ഥാടകര്‍ സൂര്യ താപം ഏല്‍ക്കുന്നത് സൂക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത വെയിലേല്‍ക്കുന്നത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിച്ചേക്കുമെന്നും അധിക നേരം ചൂടില്‍ നില്‍ക്കുന്നത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. നടക്കുന്ന നടക്കുന്ന സമയങ്ങളില്‍ കുടകള്‍ ഉപയോഗിക്കാനും തണലുള്ള ഭാഗങ്ങളില്‍ നില്‍ക്കാനും ശ്രദ്ധിക്കണം . വെള്ളം , ഫ്രൂട്ട് ജൂസുകള്‍ എന്നിവ കഴിക്കണം. മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഛര്‍ദി, ഓക്കാനം , നില്‍ക്കാന്‍ പറ്റാത്ത അവസ്ഥ തുടങ്ങിയ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായ ഉടനെ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടണമെന്നും ആരോഗ്യമന്ത്രാലയം ഉണര്‍ത്തി .

14 ഭാഷകളില്‍ പരിഭാഷകരുടെ സഹായം

മക്ക : ‘നിങ്ങളെ നിങ്ങളുടെ ഭാഷായില്‍ ഞങ്ങള്‍ വഴി നടത്താം’ എന്ന പരിപാടിയിലൂടെ ഹജ്ജിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ്മായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്താന്‍ പരിഭാഷകരുടെ സഹായമുണ്ടാകും . 24 മണിക്കൂറും സേവനങ്ങള്‍ ലഭിക്കാന്‍ അറബിയോടൊപ്പം ഇംഗ്ലീഷ്, തുര്‍ക്കി, ഉറുദു, ഫാരിസി , സ്പാനിഷ് , ഫ്രഞ്ച് , ബംഗാളി , മലായി , ഇന്തോനേഷ്യന്‍, തമിഴ് , മാലി തുടങ്ങിയ 14 ഭാഷകളിലാണ് പരിഭാഷകരുടെ സേവനം ലഭ്യമാവുകയെന്ന ഗൈഡന്‍സ് ആന്‍ഡ് ട്രാന്‍സ്ലേഷന്‍ വിഭാഗം ഡയറക്ടര്‍ മുബീരികി സാല്‍മി പറഞ്ഞു . ഫോണ്‍ വഴിയും നേരിട്ടും സേവനം ലഭ്യമാക്കും. പുണ്യകര്‍മ്മങ്ങള്‍ പരിചയപ്പെടുത്തുന്ന ലഘു പുസ്തകങ്ങളും വിതരണം ചെയ്യും .

gulf

കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും

രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ടർമാരെ നാട്ടിലെത്തിക്കുന്നതിനായി ഒരുക്കിയ വിമാനം ഇന്ന് പുറപ്പെടും. ഏപ്രിൽ 24ന്ന് ബുധനാഴ്ച വൈകിട്ട് 6 മണിക്കാണ് യുഡിഎഫ് സംഘം കുവൈറ്റ് എയർപോർട്ടിൽ നിന്നും യാത്ര തിരിക്കുക. രാജ്യത്തിന്റെ മതേതരത്വം സൂക്ഷിക്കുക എന്ന നിർണായക തെരഞ്ഞെടുപ്പിൽ ഭാഗവാക്കാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇങ്ങനെ ഒരു അവസരം ഒരുക്കിയതെന്ന് കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോട് പറഞ്ഞു.

കുവൈറ്റിൽ നിന്നും കോഴിക്കോട് കരിപ്പൂർ എയർപോർട്ടിലേക്ക് പോകുന്ന സലാം എയർ വിമാനം പുലർച്ചെ 2 30നാണ് കോഴിക്കോട് എത്തുക. കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ ഉള്ളവരാണ് യാത്രക്കാർ.

കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശുഹൈബ് ചെമ്പിലോട്, മുസ്തഫ ഊർപ്പള്ളി, കെഎംസിസി നേതാക്കളായ ഇബ്രാഹിം, ഗഫൂർ മുക്കാട്, ഫൈസൽ ഹാജി, ഫൈസൽ കടമേരി എന്നിവർ യാത്രക്കാരെ അനുഗമിക്കും.

Continue Reading

gulf

ദുരിതത്തിനിടയിലും കെ.എം.സി.സിയുടെ ചിറകിലേറി യു.ഡി.എഫ് വോട്ടർമാർ നാട്ടിലേക്ക്

പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

Published

on

ദുബൈ: പേമാരിയുടെ ദുരിതപ്പെയ്ത്തിനിടയിലും ഇന്ത്യയെ വീണ്ടെടുക്കാനും രാജ്യത്തിന്റെ അഭിമാനം കാക്കാനും വോട്ട് രേഖപ്പെടുത്താനായി യു.ഡി.എഫ് പ്രവാസി വോട്ടർമാർ നാട്ടിലെത്തിത്തുടങ്ങി. പാർലമെന്റ് തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകുന്നവർക്ക് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി – യു.എ.ഇയുടെയും , ദുബൈ കോഴിക്കോട് ജില്ലാ കെ.എം.സി.സി.യുടെയും നേതൃത്വത്തിൽ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്തിൽ പോകുന്നവർക്ക് ഷാർജയിൽ വെച്ച് ഉജ്വല യാത്രയയപ്പ് നൽകി.

ആദ്യ വിമാനത്തിൽ ഒട്ടേറെപേർ നേരത്തെ തന്നെ നാട്ടിലെത്തിയിരുന്നു. വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് കോഓർഡിനേഷൻ കമ്മറ്റി ചെയർമാനും ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി മുഹമ്മദിന്റെ നേതൃത്വത്തിലാണ് രണ്ടാമത്തെ വോട്ട് വിമാനം പുറപ്പെടുന്നത്. യു.എ.ഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി ആരംഭിച്ച ഹെൽപ്‌ഡെസ്‌കിനു കീഴിൽ ആയിരക്കണക്കിന് പേർക്ക് ഭക്ഷണവും വെള്ളവും ഉൾപ്പടെ അവശ്യ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടുകൂടിയാണ് ഏറെ പ്രയാസത്തോടെയാണെങ്കിലും വോട്ട് ചെയ്യാൻ നാട്ടിലേക്ക് തിരിക്കുന്നത് എന്ന് കെ.പി മുഹമ്മദ് പറഞ്ഞു.

ഹെൽപ്‌ഡെസ്‌കിനു കീഴിൽ നേതാക്കളും വളണ്ടിയർമാരും പ്രവർത്തനങ്ങൾ തുടരുന്നതായും അദ്ദേഹം പറഞ്ഞു. മൂന്നാമത്തെ വോട്ട് വിമാനം 25 നു പുറപ്പെടും. കോ-ഓർഡിനേറ്റർ സുഫൈദ് ഇരിങ്ങണ്ണൂർ, ബഷീർ വാണിമേൽ, കെ,പി റഫീഖ്, നൗഷാദ് വി.പി തുടങ്ങിയവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. വോട്ട് ചെയ്യാനാഗ്രഹിച്ച സാധാരണക്കാരായ ഒട്ടേറെ പ്രവാസികൾക്കാണ് യുഡിഎഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും കെ.എം.സി.സിയുടെയും നേതൃത്വത്തിലുള്ള ഈ വിമാന സൗകര്യം സഹായകരമായത്.

Continue Reading

gulf

തെരഞ്ഞെടുപ്പു ക്യാമ്പയിനു തുടക്കം കുറിച്ചു

ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

Published

on

ദമാം: ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിന്റെ ഭാഗമായി ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയത്തിനായി സൗദി കെഎംസിസി നാഷണൽ കമ്മിറ്റിയിയുടെ നേതൃത്വത്തിൽ വൺ കാൾ വൺ വോട്ട് എന്ന ശീർഷകത്തിൽ തെരഞ്ഞെടുപ്പു ക്യാമ്പയിന് സൗദി തലത്തിൽ തുടക്കം കുറിചു.

ദമാം അൽറയാൻ പോളിക്ലിനിക് ആഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ നിരവധി പ്രവാസി സംഘടനാ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ജനാധിപത്യ ധ്വംസനം നടത്തിക്കൊണ്ടു ഫാസിസ്റ്റു ഭരണം കൊണ്ടുവരാൻ നടത്തുന്ന ശ്രമം കേരളത്തിലെയും ഇന്ത്യയിലെയും വോട്ടർമാർ ജാഗ്രതയോടെ നിർവഹിക്കണമെന്നും പ്രവാസലോകത്തു നിന്ന്കൊണ്ടു അതിനായി ഒരു ഫോൺ കാളിൽ കൂടി തെരഞ്ഞെടുപ്പു സന്ദേശങ്ങൾ നൽകണമെന്നും കെ.എം.സി.സി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഭിപ്രായപെട്ടു.

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി തെരഞ്ഞെടുപ്പ് ഉപ സമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അദ്ധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഉസ്മാൻ അലി പാലത്തിങ്ങൽ, ഇ. കെ. സലിം (ഒ.ഐ.സി.സി), കെ. എം. ബഷീർ (കെ ഐ ജി), സാജിത് ആറാട്ടുപുഴ, മാലിക് മക്ബൂൽ,
മുഹമ്മദ് റഫീഖ് (മഹാരാഷ്ട്ര), ശബ്‌ന നജീബ്, ലിബി ജെയിംസ് (ഒഐസിസി )
കൊണ്ടോട്ടി മണ്ഡലം മുസ്‌ലിം ലീഗ് ട്രഷറർ ഷൌക്കത്ത് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.

പി. ടി. അലവി, നൗഷാദ് ഇരിക്കൂർ, സവാദ് ഫൈസി, സി. എച്ച്. മൗലവി, അൻവർ റയാൻ, നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ അഷ്‌റഫ്‌ ഗസാൽ, നൗഷാദ് കെ.സ് പുരം, സമദ് വേങ്ങര, സലിം പാണമ്പ്ര, ബഷീർ വെട്ടുപാറ തുടങ്ങിയവർ സംബന്ധിച്ചു. കിഴക്കൻ പ്രവിശ്യ, സെൻട്രൽ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റഹ്‌മാൻ കാരയാട്, ഹമീദ് വടകര, ഇക്ബാൽ ആനമങ്ങാട്, മുഷ്താഖ് പേങ്ങാട്, കാദർ മാസ്റ്റർ, മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട്, ശംസുദ്ദിൻ പള്ളിയാളി, ടി. ടി. കരീം, നൗഷാദ് തിരുവനന്തപുരം, ഹുസ്സൈൻ വേങ്ങര,ജൗഹർ കുനിയിൽ, ഫൈസൽ കൊടുമ, ഷെരീഫ് പാലക്കാട്‌, ഖാദർ അണങ്കൂർ, അറഫാത്ത് കാസറഗോഡ്, സഹീർ മുസ്ലിയാരങ്ങാടി, ആസിഫ് മേലങ്ങാടി, റസാഖ് ഓമാനൂർ, അലി പാച്ചേരി, ഹാജറ സലീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. കിഴക്കൻ പ്രവിശ്യ ജനറൽ സെക്രട്ടറി സിദ്ദിഖ് പാണ്ടികശാല സ്വാഗതവും മുജീബ് കൊളത്തൂർ നന്ദിയും പറഞ്ഞു.

Continue Reading

Trending