Connect with us

kerala

മനുഷ്യ മനസ്സിന്റെ സല്‍കരുത്തുകളാണു പ്രധാനമെന്നു ജാമിഅ ഹദീസ് ബോധനം

മനുഷ്യ മനസ്സിന്റെ സല്‍കരുത്തുകളാണു പ്രധാനമെന്നു ജാമിഅ വഹബിയ്യ ഹദീസ് ബോധനം.

Published

on

വണ്ടൂര്‍: മനുഷ്യ മനസ്സിന്റെ സല്‍കരുത്തുകളാണു പ്രധാനമെന്നു ജാമിഅ വഹബിയ്യ ഹദീസ് ബോധനം. വിചാരങ്ങള്‍ ഉത്തമമാകുമ്പോള്‍ മാത്രമാണു കര്‍മ്മങ്ങള്‍ സുകൃതമാകുന്നതെന്നും തെറ്റായ ലക്ഷ്യങ്ങള്‍ കര്‍മ്മങ്ങളെ നിശ്ഫലമാക്കുമെന്നും ഹദീസ് സെഷന്‍ ഉദ്‌ബോധിപ്പിച്ചു.

മഞ്ചേരി ദാറുസ്സുന്ന മുദര്‍രിസ് അബ്ദുല്ലാഹ് വഹബി അരൂര്‍ നേതൃത്വം നല്‍കി. സയ്യിദ് ഹിബത്തുല്ല തങ്ങള്‍ മുവാറ്റുപ്പുഴ, കെ. ബഷീര്‍ വഹബി, സി.മുഹമ്മദ് കുട്ടി വഹബി, ശരീഫ് വഹബി എന്നിവര്‍ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമായിരിക്കും അന്തിമ വിജയം: വി.ഡി.സതീശൻ

രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഉത്തരവ് തിടുക്കത്തിലുള്ളതും രാഷ്ട്രീയ പ്രേരിതവുമാണെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നടപടി രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞ.

സൂറത്ത് കോടതിയുടെ വിധി അന്തിമവാക്കല്ല. കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ജനാധിപത്യത്തിലും നിയമവാഴ്ചയിലുമാണ്. സുപ്രിം കോടതി വരെ നീളുന്ന നിയമ സംവിധാനം രാജ്യത്തുണ്ട്. നിയമ വഴിയിലൂടെ രാഹുല്‍ ഗാന്ധി തിരിച്ചു വരും. ഇതുകൊണ്ടൊന്നും രാഹുലിനേയും കോണ്‍ഗ്രസിനേയും നിശബ്ദമാക്കാനാകില്ല. ജനാധിപത്യ- മതേതര മൂല്യങ്ങള്‍ക്ക് വേണ്ടി ഇനിയും ശബ്ദമുയര്‍ത്തും. കോണ്‍ഗ്രസ് ഒറ്റകെട്ടായി രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്ന് പ്രതികാര രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ പോരാടുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

Continue Reading

india

രാഹുലിനെ എത്രഭയക്കുന്നുവെന്നതിന് തെളിവ്:പി.കെ കുഞ്ഞാലിക്കുട്ടി

ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു

Published

on

അമ്പരപ്പിക്കുന്ന വേഗത്തിലാണ് രാഹുല്‍ഗാന്ധിക്കെതിരെ നടപടികള്‍ ഉണ്ടാകുന്നത്. ആ മനുഷ്യനെ ഇവര്‍ എത്രമാത്രം ഭയക്കുന്നുണ്ട് എന്നത് നേരിയ സാധ്യതകളെ പോലും രാഹുലിനെതിരെയുള്ള ആയുധങ്ങളാക്കാനുള്ള വെപ്രാളത്തില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഈ പോരാട്ടത്തില്‍ ഇന്ത്യയിലെ മതേതര കക്ഷികള്‍ ഒറ്റക്കെട്ടായി രാഹുലിനോടൊപ്പമുണ്ട്. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

Food

നോമ്പുകാലത്ത് ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്

Published

on

നോമ്പ് കാലത്ത് വ്രതാനുഷ്ഠാനത്തോടൊപ്പം തന്നെ എല്ലാവരും ആരോഗ്യകാര്യങ്ങളിലും ശുചിത്വത്തിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. വേനല്‍ കാലമായതിനാലും അന്തരീക്ഷ താപനില വളരെ കൂടിയതിനാലും ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങലും നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുന്നത് തടയുകയും ചെയ്യേണ്ടതാണ്.

രോഗപ്രതിരോധത്തിനായി പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.

2. ജ്യൂസുകളും മറ്റു പാനീയങ്ങളും തയ്യാറാക്കുവാന്‍ ആണെങ്കിലും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

3. പാനീയങ്ങള്‍ തയ്യാറാക്കുമ്പോള്‍ അംഗീകൃത രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഭക്ഷ്യയോഗ്യമായ ഐസ് കട്ടകള്‍ മാത്രം ഉപയോഗിക്കുക.

4. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ നിര്‍ജലീകരണം തടയുന്നതിനായി നോമ്പില്ലാത്ത രാത്രി സമയങ്ങളില്‍ ധാരാളം ശുദ്ധജലം കുടിക്കുക.

5. പഴങ്ങളും, പച്ചക്കറികളും, ഇലവര്‍ഗ്ഗങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

6. ആരാധനാലയങ്ങളില്‍ അംഗശുദ്ധിവരുത്തുന്നതിനും, ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക.

7. നോമ്പ് തുറക്കുന്ന സമയങ്ങളില്‍ എരിവും പുളിയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

8. വേനല്‍ക്കാലമായതിനാല്‍ പാനീയങ്ങളും ദ്രാവകരൂപത്തിലുള്ള പദാര്‍ത്ഥങ്ങളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

9. നോമ്പ് തുറ പരിപാടികളില്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ശുചിത്വ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും, വ്യക്തി ശുചിത്വം പാലിക്കുന്നവര്‍ മാത്രം ഭക്ഷണം പാകം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുക.

10. സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്ന സമയം ക്രമപ്പെടുത്തി കൃത്യമായി മരുന്ന് കഴിക്കേണ്ടതാണ്.

11. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ തന്നെ ക്ഷീണം, തലകറക്കം, ഛര്‍ദ്ദി എന്നിവ ഉണ്ടായാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതും; ആവശ്യമാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചികിത്സ തേടുകയും വേണം.

Continue Reading

Trending