Connect with us

gulf

സഊദി ആഹ്ലാദ തിമര്‍പ്പില്‍: ടീമിന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ച് കിരീടാവകാശി

സമ്മര്‍ദ്ദമില്ലാതെ കളിക്കുക, അഭിമാനപോരാട്ടത്തില്‍ രാജ്യവും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഭരണാധികാരിയുടെ വാക്കുകളെ ഹൃദയത്തിലാവാഹിച്ചു കൊണ്ട് പൊരുതിക്കളിച്ച ഹരിതപ്പട പുറത്തെടുത്തത് അവിസ്മരണീയ പോരാട്ടമായിരുന്നു.

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ് : ആവേശ തിമര്‍പ്പിലായ രാജ്യത്തിന്റെ അഭിമാന നേട്ടത്തില്‍ സഊദി ടീമിനെ പ്രശംസിച്ച് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സഊദി ടീമിന്റെ നിശ്ചയ ദാര്‍ഢ്യം തുവൈഖ് പര്‍വതം പോലെയാണ്. ആ മല ഇടിഞ്ഞു നിലം പൊത്തിയാലല്ലാതെ നമ്മുടെ ടീമിന്റെ നിശ്ചയദാര്‍ഢ്യം തകരില്ല. കിരീടാവകാശി സന്തോഷം പങ്ക് വെച്ചു.ഖത്തറിലേക്ക് യാത്ര തിരിക്കും മുമ്പേ കിരീടാവകാശി കളി ക്യാമ്പിലെത്തിയിരുന്നു.

സമ്മര്‍ദ്ദമില്ലാതെ കളിക്കുക, അഭിമാനപോരാട്ടത്തില്‍ രാജ്യവും ലോകവും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന ഭരണാധികാരിയുടെ വാക്കുകളെ ഹൃദയത്തിലാവാഹിച്ചു കൊണ്ട് പൊരുതിക്കളിച്ച ഹരിതപ്പട പുറത്തെടുത്തത് അവിസ്മരണീയ പോരാട്ടമായിരുന്നു.വികസനപാതയില്‍ വിപ്ലവകരമായ മാറ്റങ്ങളുമായി മുന്നേറുന്ന രാജ്യത്തിനും ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഏറെ അഭിമാനകരമായിരുന്നു ലോക ഫുട്ബാള്‍ കുലപതികളെ മുട്ടുകുത്തിച്ച ഈ വിജയം. ഖത്തറിലെത്തുന്നത് ഉല്ലാസ യാത്രക്കല്ലെന്നും അഭിമാന പോരാട്ടത്തിനാണെന്നും സഊദി കോച്ച് ഹെര്‍വ് റെനോയുടെ പ്രഖ്യാപനവും ടീമിന് ആവേശം പകര്‍ന്നു.

മരുഭൂമിയിലെ കാല്‍പന്ത് കളിയുടെ പോരാളികളുടെ പന്തടക്കവും മാന്ത്രിക നീക്കങ്ങള്‍ക്കും മുമ്പില്‍ മെസ്സിയും ടീമും പതറി പഴിക്കുന്ന കാഴ്ച്ചകള്‍ കണ്ട് സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും തെരുവോരങ്ങളും ആരവങ്ങളും ആര്‍പ്പുവിളികളും കൊണ്ട് മുഖരിതമായിരുന്നു .ലോകകപ്പിലെ സഊദിയുടെ ആദ്യ കളി കാണാന്‍ ഇന്നലെ ഉച്ച മുതല്‍ രാജ്യത്തെ എല്ലാ സ്ഥാപനങ്ങള്‍ക്കും ഭരണകൂടം അവധി നല്‍കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കളി കാണാന്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത് . കൂറ്റന്‍ സ്‌ക്രീനുകളില്‍ കളികള്‍ കാണാന്‍ പലേടത്തും ആയിരങ്ങള്‍ ഒത്തുകൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ സഊദി പതാകയുമായി വിജയാഹ്ലാദ പ്രകടനം നടത്തി അന്നം തരുന്ന രാജ്യത്തിന്റെ നേട്ടത്തില്‍ സന്തോഷം പങ്ക് വെച്ചു. പലേടങ്ങളില്‍ മധുര പലഹാര വിതരണവും പായസ വിതരണവും നടന്നു. വിജയാഘോഷത്തിന്റെ ഭാഗമായി റിയാദ് സീസണ്‍ ആഘോഷ നഗരികളില്‍ ഇന്നലെ സൗജന്യ പ്രവേശനം നല്‍കി. ബോള്‍വാഡ് സിറ്റിയിലും ബോള്‍വാഡ് വേള്‍ഡിലുമാണ് പൊതുജനങ്ങള്‍ക്ക് വിജയാഘോഷത്തിന്റെ ഭാഗമായി സൗജന്യ പ്രവേശനം നല്‍കിയത്.

സഊദി കോച്ച് ഹെര്‍വ് റെനോയുടെ കിടിലന്‍ തന്ത്രങ്ങളും ഗോളി മുഹമ്മദ് അല്‍ ഒവൈസ് അവിസ്മരണീയ സേവുകളും കരുത്തരായ അര്‍ജന്റീനയെ തളക്കാനും തോല്‍പ്പിക്കാനും സഊദി ടീമിനെ തുണച്ചു . സഊദി പ്രതിരോധനിര മൈതാന മധ്യത്തേക്ക് കയറി കളിച്ചപ്പോള്‍ പന്തുമായി കുതിച്ചെത്തിയ അര്‍ജന്റീനയുടെ പല കളിക്കാരും ഓഫ് സൈഡ് ഭീഷണിയില്‍ കുടുങ്ങി. 23 മിനിറ്റില്‍ മെസ്സിയും 27, 34 മിനിറ്റുകളില്‍ ലൗതരോ മാര്‍ട്ടിനെസും സഊദി വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിസില്‍ മുഴങ്ങിയത് ഈ തന്ത്രത്തിന്റെ വിജയമായിരുന്നു. പാശ്ചാത്യ ടീമുകളില്‍ കാണാറുള്ള മിന്നല്‍ പിണര്‍ പോലുള്ള നീക്കങ്ങളും പന്തടക്കവും സഊദി ടീമിനിടയില്‍ കണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ അമ്പരക്കുന്ന കാഴ്ച്ചയാണ് കാണാനായത്.

gulf

ഖത്തറില്‍ സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്

Published

on

ഖത്തറില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം ഫെബ്രുവരി ഒന്നിന് തുടങ്ങും. ഫെബ്രുവരി ഒന്നുമുതല്‍ രാജ്യത്തെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.ഇന്‍ഷുറന്‍സ് എടുക്കാതെ വിസിറ്റിങ് വിസ ലഭിക്കില്ല. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശകര്‍ക്ക് പോളിസി നിര്‍ബന്ധമാക്കിയത്. പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്ബനികളില്‍ നിന്നാണ് പോളിസി എടുക്കേണ്ടത്. അടിയന്തര, അപകട സേവനങ്ങള്‍ മാത്രമാണ് സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍ക്കൊള്ളുന്നത്. 50 റിയാലാണ് പ്രതിമാസ പ്രീമിയം. അധികസേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോളിസിക്ക് പ്രീമിയവും കൂടും.അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്ളവരുടെ കാര്യത്തില്‍ പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെട്ടിരിക്കണം എന്നതാണ് വ്യവസ്ഥ. ഖത്തറില്‍ അംഗീകാരമുള്ള കമ്ബനിയായിരിക്കണം ഈ പോളിസി നല്‍കേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

gulf

സി.എം ഉബൈദുല്ലാഹ് മൗലവി അന്തരിച്ചു

ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു

Published

on

പ്രമുഖ മതപണ്ഡിതന്‍ സി.എം ഉബൈദുല്ലാഹ് മൗലവി (82) അന്തരിച്ചു. സമസ്ത കാസര്‍ക്കോട് ജില്ലാ മുശാഖറ മെമ്പറും ചെമ്പരിക്ക ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. ദീര്‍ഘകാലം ദുബായില്‍ പള്ളി ജോലിയും അധ്യാപനവും തുടര്‍ന്നു. ചെമ്പരിക്ക ജുമാ മസ്ജിദ് ഖത്തീബായും സേവനം അനുഷ്ഠിച്ചു. പിന്നീട് ആരോഗ്യസ്ഥി മോശമായതിനെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

പരേതനായ ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്വിമ ഹജ്ഞുമ്മയുടെയും ഇളയപുത്രനാണ്. മര്‍ഹൂം ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ഇളയ സഹോദരനാണ് ഖദീജ പള്ളിക്കരയാണ് ഭാര്യ. മക്കള്‍: ദൈനബി, റുഖിയ, സഫിയ്യ, സഫൂറ, ഹബീബ്, കബീര്‍, ശഫീഖ്.

മരുമക്കള്‍: അസീസ് പൂച്ചക്കാട്, അബ്ദുല്ല ചെമ്പരിക്ക, അഹ്മദ് ചേരൂര്‍, സികെ മുനീര്‍ നായമ്മാര്‍മൂല, മര്‍യം തസ്ലീന കടവത്ത്, ആയിശ തൊട്ടി, നാസില പള്ളിപ്പുഴ.

Continue Reading

gulf

മിഡില്‍ഈസ്റ്റ് മരുന്ന് വിപണി: 30 ശതമാനവും സഊദിഅറേബ്യന്‍ ഉല്‍പ്പന്നങ്ങള്‍

ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.

Published

on

റിയാദ്: മിഡില്‍ഈസ്റ്റ് രാജ്യങ്ങളില്‍ വിതരണം ചെയ്യുന്ന മരുന്നുകളില്‍ 30 ശതമാനവും സഊദി അറേബ്യന്‍ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍. ഈ മേഖലയിലെ ഏറ്റവും വലിയ ഉല്‍പ്പാദനവിപണന കേന്ദ്രമായി സഊദിഅറേബ്യ ഇതിനകം തന്നെ മുന്നിലെത്തിക്കഴിഞ്ഞതായി വ്യവസായ, ധാതു വിഭവ മന്ത്രി ബന്ദര്‍ അല്‍ഖൊറായ്ഫ് വ്യക്തമാക്കി.

സൗദി അറേബ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായ വിപണി 32 ബില്യണ്‍ റിയാല്‍ (8.6 യുഎസ് ഡോളര്‍)ലെത്തിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിയാദ് ഗ്ലോബല്‍ മെഡിക്കല്‍ ബയോടെക്‌നോളജി ഉച്ചകോടിയില്‍ മന്ത്രിതല സംഭാഷണ സെഷനില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ളവരെ ആകര്‍ഷിക്കുന്നതിനായി ആഗോള തലത്തില്‍ ബയോടെക്‌നോളജിക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തന്ത്രപരമായ സമീപനവും സമഗ്രമായ പദ്ധതിയുമാണ് രാജ്യം പിന്തുടരുന്നത്.

നവീകരണത്തെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സംരക്ഷണത്തിലും ലൈഫ് സയന്‍സിലും ആഗോളതലത്തില്‍ രാജ്യത്തെ നയിക്കുക എന്നതാണ് ലക്ഷ്യം.

ബയോടെക്‌നോളജി മേഖലയുടെ പ്രാധാന്യത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചും രാജ്യത്തിന് ബോധ്യമുണ്ടെന്ന് അല്‍ഖൊറായ്ഫ് വിശദീകരിച്ചു.

പാന്‍ഡെമിക് സമയത്ത് വെല്ലുവിളികളെ നേരിടുന്നതില്‍ ഫലപ്രദമെന്ന് തെളിയിക്കപ്പെട്ട സുപ്രധാന മേഖലകളിലൊന്നാണ് രാജ്യത്തെ കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെന്ന് അല്‍ഖൊറായ്ഫ് സൂചിപ്പിച്ചു. രാജ്യത്ത് ഏകദേശം 50 രജിസ്റ്റര്‍ ചെയ്ത ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറികളാണുള്ളത്.

വണ്‍ഷോപ്പ് സര്‍വീസ് സ്‌റ്റോപ്പ് എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി കമ്മിറ്റി 13 സര്‍ക്കാര്‍ ഏജന്‍സികളുമായി ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Continue Reading

Trending