കുറ്റിപ്പുറം: കഴിഞ്ഞ ദിവസം തവനൂര്‍ തൃക്കണാപുരത്ത് പിടികൂടിയ കുഴപ്പണം കൊണ്ടുവന്ന ലോറിയുടമയുടെ മറ്റ് ലേറികളിലും മുമ്പ് ഹവാല പണം കൊണ്ടുവന്നിരുന്നതായി സൂചന. ഇന്നലെ 1.38 കോടിയുടെ കുഴല്‍പ്പണമാണ് നാഗ്പൂരില്‍ നിന്നും കുറ്റിപ്പുറത്തെത്തിയ ലോറിയിലെ പ്രത്യേക അറകളില്‍ നിന്നും പിടികൂടിയത്.

ചാലിശ്ശേരിയിലെ അടക്ക വ്യാപാരി ഷിജോയുടെ വസതിയിലും കോക്കൂരിലുള്ള ഗോഡൗണിലും പൊലീസ് പരിശോധന നടത്തി. അറകളുള്ള മറ്റൊരു ലോറിയും പൊലീസ് പിടിച്ചെടുത്തു. പത്തോളം ലോറി ഷിജോയ്ക്കുള്ളതായാണ് വിവരം.

ഇയാള്‍ ഒളിവില്‍ പോയതായും വ്യാജ മേല്‍വിലാസങ്ങളില്‍ ജിഎസ് ടി അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നതായും സംശയിക്കുന്നതായി കുറ്റിപ്പുറം പൊലീസ് പറഞ്ഞു. ഇയാളുടെ മറ്റ് ലോറികള്‍ സ്ഥിരം നിര്‍ത്തിയിടാറുള്ള സ്ഥലത്ത് നിന്നും മാറ്റിയിട്ടുമുണ്ട്.