Connect with us

News

ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തും; ട്രംപ്

‘ബ്രിക്‌സ് എന്നാല്‍ 7 രാജ്യങ്ങളാണ്. ഞങ്ങള്‍ എന്നാല്‍ ഒന്നേയുള്ളു. അവര്‍ ഞങ്ങളോട് മൃദുസമീപനം കാണിച്ചില്ലെങ്കില്‍ അതവര്‍ക്ക് ദോഷമാവും.

Published

on

യു.എസിന്റെ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെ ബ്രിക്‌സ് രാജ്യങ്ങളോടുള്ള വിയോജിപ്പ് ശക്തമായി പ്രകടിപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ നടപ്പിലാക്കിയ 80ല്‍ അധികം ഉത്തരവുകള്‍ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യയടക്കമുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ട്രംപ്.

‘ബ്രിക്‌സ് എന്നാല്‍ 7 രാജ്യങ്ങളാണ്. ഞങ്ങള്‍ എന്നാല്‍ ഒന്നേയുള്ളു. അവര്‍ ഞങ്ങളോട് മൃദുസമീപനം കാണിച്ചില്ലെങ്കില്‍ അതവര്‍ക്ക് ദോഷമാവും. ഇനി വിദേശ രാജ്യങ്ങള്‍ക്ക് കൂടുതല്‍ ഇറക്കുമതി തീരുവ (താരിഫ്) ചുമത്തി ഞങ്ങള്‍ക്ക് അമേരിക്കന്‍ ജനതയെ പരിപോഷിപ്പിക്കേണ്ടതുണ്ട്. ഇത്രയും കാലം യു.എസിന്റ ചെലവിലാണ് അവര്‍ അവരുടെ ജനങ്ങളെ നന്നാക്കിയത്,’ ട്രംപ് പറഞ്ഞു.

അതേസമയം ബ്രിക്‌സ് രാജ്യങ്ങളുടെ പേരുകള്‍ എടുത്ത് പറയുമ്പോള്‍ ട്രംപിന് പറ്റിയ അബദ്ധവും ചര്‍ച്ചയായി. ആഞകഇട ലെ ട എന്ന അക്ഷരം സൗത്ത് ആഫ്രിക്കയെ ആണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സ്‌പെയിന്‍ എന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ, ബ്രസീല്‍, റഷ്യ, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, യു.എ.ഇ എന്നിവയാണ് കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങള്‍.

അമേരിക്കന്‍ ഡോളറിനെ അവഗണിക്കുന്ന രാജ്യങ്ങളെ നികുതി ചുമത്തി ഇല്ലാതാക്കുമെന്ന് ട്രംപ് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ട്രംപ് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

2023ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍വെച്ച് ഡോളറിന് പകരം അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് പൊതു കറന്‍സികള്‍ ഉപയോഗിക്കണം എന്നൊരു ആശയം ഉയര്‍ന്നു വന്നിരുന്നു. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയായിരുന്നു 15ാം ഉച്ചകോടിയില്‍ വെച്ച് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ആ വര്‍ഷം റഷ്യയിലെ കസാനില്‍വെച്ച് നടന്ന ഉച്ചകോടിയിലും ഇത് ചര്‍ച്ചയായി. ബ്രിക്‌സ് കൂട്ടായ്മയുടെ ഈ തീരുമാനമാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.

‘ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കാനുള്ള ബ്രിക്‌സിന്റെ ശ്രമങ്ങള്‍ ഞങ്ങള്‍ കുറച്ച് കാലമായി നിരീക്ഷിക്കുന്നു. എന്നാല്‍ ഇനി അത് തുടരാന്‍ അനുവദിക്കില്ല. ഈ രാജ്യങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുറപ്പ് കിട്ടണം. ഡോളറിന് പകരം മറ്റേതെങ്കിലും കറന്‍സിയോ അല്ലെങ്കില്‍ ബ്രിക്‌സ് കറന്‍സിയോ ഉപയോഗിക്കുന്ന പക്ഷം 100 ശതമാനം നികുതി അവര്‍ക്ക് മേല്‍ ചുമത്തപ്പെടും അല്ലെങ്കില്‍ അവര്‍ എന്നന്നേക്കുമായി അമേരിക്കന്‍ വിപണിയോട് വിട പറയേണ്ടി വരും,’ ട്രംപ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ഇപ്രകാരം എഴുതിയിരുന്നു.

ഇത്തരത്തില്‍ അമേരിക്കന്‍ വിപണി വിട്ട് പോവുന്നവര്‍ അവര്‍ക്ക് ഊറ്റാന്‍ വേണ്ടി മറ്റൊരു വിപണി കണ്ടെത്തിക്കോളാനും ട്രംപ് പറഞ്ഞിരുന്നു. പ്രാദേശിക കറന്‍സികള്‍ ശക്തപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും വിനിമയം നടത്തണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ യു.എസിന്റ സഖ്യകക്ഷിയായ ഇന്ത്യ ഈ ആവശ്യത്തെ ഇതുവരെ അംഗീകരിച്ചിരുന്നില്ല.

നിലവില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്നത് ഡോളറിലാണ്. എണ്ണ വിപണനത്തിനും ഉപയോഗിക്കുന്നത് ഡോളറാണെങ്കിലും ഇടക്കാലത്ത് എണ്ണ കയറ്റുമതിയില്‍ ഒന്നാമത് നില്‍ക്കുന്ന രാജ്യമായ സൗദി ഈ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സര്‍ക്കാര്‍ കുറ്റക്കാരെ പിടിക്കാതെ വഞ്ചിതരായ എന്‍ജിഒകള്‍ക്ക് പിന്നാലെ: നജീബ് കാന്തപുരം എംഎല്‍എ

ആരോപണവിധേയമായിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്.

Published

on

പാതി വില തട്ടിപ്പ് കേരളത്തിലുടനീളം, ഒരു ഗ്രാമം പോലും ഒഴിയാതെ നടത്തിയ ആസൂത്രിതമായ കൊള്ളയാണെന്ന് മുസ്‌ലിം ലീഗ് നേതാവ് നജീബ് കാന്തപുരം എംഎല്‍എ. കോടികളുടെ അഴിമതിയാണിത്. സാധാരണ മനുഷ്യരുടെ കീശയില്‍ നിന്നും വലിയ തോതില്‍ പണം തട്ടിയെടുത്ത കുറ്റകൃത്യമാണിത്. ഇതില്‍ പങ്കാളികളായ കുറ്റക്കാരെ കണ്ടുപിടിക്കാതെ, ഇരകളായ എന്‍ജിഒകളെ തേടിയാണ് സര്‍ക്കാര്‍ പോകുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നാട്ടില്‍ ഒരുപാട് എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്ത പല കാര്യങ്ങളും പൊതുജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന സന്നദ്ധസംഘടനകളാണ് മിക്കതും. ലോകമാകെ എന്‍ജിഒകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത്തരം ഏജന്‍സികളെ കേരളത്തിലുടനീളം കബളിപ്പിക്കാന്‍ വലിയ തട്ടിപ്പു സംഘത്തിന് സാധിച്ചു എന്നത് ഇന്റലിജന്‍സിന്റെ പരാജയമാണ്. ഭരണസംവിധാനത്തിന്റെ തോല്‍വിയാണ് എന്ന് നജീബ് കാന്തപുരം ആരോപിച്ചു.

സര്‍ക്കാര്‍ അതല്ലെങ്കില്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വെച്ചതാണ്. ആര്‍ക്കോ വേണ്ടി സര്‍ക്കാര്‍ ഇതില്‍ പണിയെടുത്തിട്ടുണ്ട്. ലാപ്‌ടോപോ, സ്‌കൂട്ടറോ മറ്റെന്തു സഹായമോ ലഭിക്കാനായി, ജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കില്ല. ഇത്തരം എന്‍ജിഒകള്‍ വഴി മാത്രമേ പോകാന്‍ സാധിക്കുകയുള്ളൂ. പണം കൊടുത്ത് വഞ്ചിതരായ ആളുകളെപ്പോലെ തന്നെ, വഞ്ചിതരായവരാണ് നാട്ടിലെ സന്നദ്ധസംഘടനകളും. സര്‍ക്കാര്‍ പണം അടിച്ചുകൊണ്ടുപോയവര്‍ക്ക് പിന്നാലെയല്ല ഇപ്പോള്‍ പോകുന്നത്. ഒരു അനന്തു മാത്രമാണ് ജയിലിലുള്ളത്. കേസെടുത്തുകൊണ്ടിരിക്കുന്നത് വഞ്ചിക്കപ്പെട്ട എന്‍ജിഒകള്‍ക്കെതിരെയാണെന്നും നജീബ് കാന്തപുരം പറഞ്ഞു.

തനിക്കെതിരെ എടുത്ത കേസ് പൂര്‍ണമായും രാഷ്ട്രീയപ്രേരിതമാണ്. ഈ കുറ്റകൃത്യത്തിന്റെ ഉത്തരവാദിയെ കണ്ടെത്താതെ, അവരെ വെറുതെ വിട്ടുകൊണ്ട് കൃത്യമായി സര്‍ക്കാര്‍ ക്രൈമിനെ വഴിതിരിച്ചുവിടുകയാണ്. ഒരു ക്രൈമില്‍ ഉദ്ദേശം പ്രധാനമാണ്. ഇതില്‍ എന്‍ജിഒകളുടെ ഉദ്ദേശം എന്താണ്. നാട്ടിലെ ജനങ്ങള്‍ക്ക് കഴിയുന്നത്ര സഹായം ചെയ്യുക എന്നതു മാത്രമാണ്.

ഇപ്പോള്‍ ആരോപണവിധേയമായിട്ടുള്ള നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ്. പാതിവിലയില്‍ ലാപ്‌ടോപ് ഉള്‍പ്പെടെ വിതരണം ചെയ്യുന്ന സംഘടന തീരദേശത്തേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ഇത് പുതിയ കാല്‍വെപ്പാണ്. ഈ സംഘടന പുതിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പ്രസംഗിച്ചിരുന്നുവെന്ന് നജീബ് കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Continue Reading

crime

അന്യമതത്തില്‍ പെട്ട യുവതിയെ വിവാഹം ചെയ്യാനെത്തി; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍- വിഡിയോ

രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

Published

on

ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദുപരിഷത്ത് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിലെ ജില്ലാ കോടതിയില്‍ വെച്ചാണ് സംഭവമുണ്ടായത്. രേഖകള്‍ സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്‍ സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദിച്ചത്.

നര്‍സിങ് പൂര്‍ സ്വദേശിയായ മുസ്‌ലിം യുവാവിനാണ് ആക്രമണം നേരിട്ടത്. പിപാരിയ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനായി ഭോപ്പാലില്‍ എത്തിയപ്പോഴായിരുന്നു സംഭവം. അഭിഭാഷകരുടെ അടുത്തെത്തിയപ്പോള്‍ വിവരം ചോര്‍ന്നതായും പിന്നാലെ കോടതി സമീപത്ത് സംഘടനകള്‍ ഒത്തുകൂടുകയും യുവാവിനെ മര്‍ദിക്കുകയുമായിരുന്നു.

രണ്ട് പേര്‍ ചേര്‍ന്ന് യുവാവിനെ മര്‍ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കണമെന്ന് യുവാവ് യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നായിരുന്നു അക്രമികള്‍ ആരോപിച്ചത്. അക്രമികള്‍ യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പിന്നാലെ സംഭവത്തില്‍ പൊലീസ് ഇടപെടുകയുണ്ടായി. ദമ്പതികളെ എം.പി നഗര്‍ പൊലീസ് സ്‌റ്റേ,നിലേക്ക് കൊണ്ടുപോവുകയും മൊഴി രേഖപ്പെടുത്തിയതുമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും ആക്രമണത്തില്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Continue Reading

kerala

“ഇത്രകാലം നടത്തിയത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും” കെ. മുരളീധരൻ

കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

Published

on

കിഫ്ബി പദ്ധതിയിൽ ഉൾപ്പെട്ട റോഡുകളിൽ ടോൾ പിരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ രംഗത്ത്. “കിഫ്ബി ടോൾ ബൂത്തുകൾ സ്ഥാപിക്കാൻ സർക്കാർ ശ്രമിച്ചാൽ, അവ അടിച്ചുപൊളിക്കാതെ നിൽക്കില്ല,” എന്നായിരുന്നു  ശക്തമായ പ്രതികരണം.

“ഇത്രകാലം ഞങ്ങൾ നടത്തി വന്നത് വെജിറ്റേറിയൻ സമരമായിരുന്നെങ്കിൽ, ഇനി മുതൽ നോൺ വെജിറ്റേറിയൻ സമരത്തിലേക്ക് കടക്കും,” എന്നും മുരളീധരൻ മുന്നറിയിപ്പ് നൽകി.

കിഫ്ബി ഫണ്ടിന്‍റെ സഹായത്തോടെ നിർമിക്കുന്ന റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഈ വിഷയത്തിൽ സർക്കാരിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. “ജനങ്ങൾക്ക് കൂടി ഭൂഷണമായി ഈടാക്കുന്ന ടോൾ സ്വീകരിക്കാനാകില്ല. സർക്കാർ മുന്നോട്ട് പോയാൽ ശക്തമായ പ്രതിഷേധവുമായി തെരുവുകളിലിറങ്ങും,” എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.

വിവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലും, ടോൾ പിരിക്കാനുള്ള തീരുമാനത്തിൽ നിന്നും ഇടത് മുന്നണിയും സർക്കാരും പിന്നോട്ട് നീങ്ങാത്തത് ശ്രദ്ധേയമാണ്. ടോൾ ചുമത്തുന്നത് എൽഡിഎഫ് തത്വപരമായി അംഗീകരിച്ചതായി മുന്നണി കൺവീനർ വ്യക്തമാക്കി.

എന്നിരുന്നാലും, ഈ വിഷയത്തിൽ മുന്നണി യോഗത്തിൽ വ്യക്തമായ ചർച്ച നടന്നില്ലെന്ന് ചില ഘടകകക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പിരിവിന് ആവശ്യമായ നിയമനിർമ്മാണത്തിനുള്ള കരട് ഇപ്പോൾ ധനവകുപ്പിന്‍റെ പരിഗണനയിൽ കഴിയുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Continue Reading

Trending