Connect with us

kerala

108.22 ദശലക്ഷം യൂണിറ്റ്; സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല റെക്കോഡിൽ

ഇന്നലെ ഉപയോഗം സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി.

Published

on

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗം സർവകാല റെക്കോഡായ 108.22 ദശലക്ഷം യൂണിറ്റിലെത്തി. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും റെക്കോഡിലെത്തി.

വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഇടയ്ക്ക് വേനൽമഴ ലഭിച്ചപ്പോൾ ഉപഭോഗത്തിൽ നേരിയ കുറവുണ്ടായിരുന്നു. എന്നാൽ ഇതിനുശേഷം ഉപഭോഗത്തിൽ വൻവർധനയാണ് രേഖപ്പെടുത്തുന്നത്.

ഇന്നലെ ഉപഭോഗം സർവകാല റെക്കോഡിലെത്തി. 108.22 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. മൂന്നാം തീയതിയിലെ ഉപയോഗമായ 107.76 ദശലക്ഷം യൂണിറ്റാണ് മറികടന്നത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും ഉയർന്ന് റെക്കോഡിലെത്തി.

5364 മെഗാവാട്ടാണ് ആയിരുന്നു ഇന്നലത്തെ ആവശ്യകത. ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കയിലാക്കുന്നു. ആവശ്യകതയ്ക്ക് അനുസരിച്ച് വൈദ്യുതി വാങ്ങാൻ കഴിയുന്നുണ്ടെങ്കിലും ഇതു ബോർഡിന്റെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്.

പലയിടത്തും ഫീഡറുകൾ ഓഫ് ആകുന്നതിനും വോൾട്ടേജ് ക്ഷാമത്തിനും ഇടയാക്കുന്നു. ജനങ്ങൾ സഹകരിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും ബോർഡ് വ്യക്തമാക്കുന്നു. വൈദ്യുതി ഉപഭോഗം വർധിച്ചതോടെ ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള ഉൽപ്പാദനം ബോർഡ് വർധിപ്പിച്ചു.

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

kerala

പി.എം.എസ്.എ പൂക്കോയ തങ്ങള്‍ വിദ്യാകിരണം സ്‌കോളര്‍ഷിപ്പ്

Published

on

മലപ്പുറം: കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ ശാക്തീകരണത്തിനായി മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.എം.എസ്.എ അക്കാദമി ഈ വര്‍ഷം പത്താം ക്ലാസ്സ് പരീക്ഷ എഴുതിയ കുട്ടികള്‍ക്കായി പൂക്കോയ തങ്ങള്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് 2024-2025 പ്രഖ്യാപിച്ചു. പി.എം.എസ്.എ അക്കാദമി ഒരുക്കുന്ന +1, +2 പഠന സൗകര്യത്തിനാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പി.എം.എസ്.എ അക്കാദമി മെയ് അഞ്ചിന് പത്താം ക്ലാസിലെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന ഒരു മണിക്കൂര്‍ (60 ചോദ്യങ്ങള്‍) പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. ഒന്നാം റാങ്കുകാര്‍ക്ക് 10,000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. രണ്ട്, മൂന്ന് റാങ്കുകാര്‍ക്ക് 5000 രൂപയും പ്ലസ് വണ്‍, പ്ലസ് ടൂ പഠനത്തിന് നൂറു ശതമാനം സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാല് മുതല്‍ അമ്പത് റാങ്കുകാര്‍ക്ക് 50% പഠന സ്‌കോളര്‍ഷിപ്പും മെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും.

51 മുതല്‍നൂറു റാങ്കുകാര്‍ക്ക് 30% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. 101 മുതല്‍ 1000 റാങ്കുകാര്‍ക്ക് 25% സ്‌കോളര്‍ഷിപ്പും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ലിസ്റ്റില്‍ വരുന്ന എസ്.സി /എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 50%, ഒ.ബി.സി/എന്‍.സി.എല്‍ വിദ്യാര്‍ഥികള്‍ക്ക് 30%, പി.ഡബ്ലിയു.ഡി വിദ്യാര്‍ഥികള്‍ക്ക് 30%, സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 20% പൊലിസ്, സൈനികര്‍, നാവികസേന ആശ്രിതര്‍ക്ക് 50% എന്നിങ്ങനെയാണ് മറ്റ് സ്‌കോളര്‍ഷിപ്പുകള്‍.
8590940411 നമ്പര്‍ മുഖേനയും, േേവു:െ//യശ.േഹ്യ/ഢശറ്യമസശൃമിമാ2024 ലിങ്ക് വഴിയും അപേക്ഷിക്കാം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സഹീര്‍ കാലടി എന്നിവര്‍ പങ്കെടുത്തു.

 

Continue Reading

kerala

പ്രതികരണങ്ങള്‍ ആശാവഹം: എല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ മുന്നേറ്റമുണ്ടാവും: മുസ്‌ലിം ലീഗ്‌

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് വലിയ പ്രതീക്ഷയിലാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

കിട്ടുന്ന പ്രതികരണങ്ങൾ ആശാവഹമാണെന്നും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. മലപ്പുറത്തും പൊന്നാനിയിലും യുഡിഎഫ് വോട്ടുകൾ കൃത്യമായി പോൾ ചെയ്തു. വടകരയിൽ വർഗീയ പ്രചാരണം നടന്നിട്ടില്ല. ഒരു കാലത്തും മുസ്ലിം ലീഗ് വിഭാഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Continue Reading

Trending