തിരുവനന്തപുരം : വരുന്ന നാല് ദിവസം സംസ്ഥാനത്ത് ട്രഷറി ഇടപാടുകള്‍ മുടങ്ങും. പുതിയ സര്‍വറിലേക്ക് സേവനങ്ങള്‍ മാറ്റുന്നതിനാലാണ്. ഇന്നു വൈകുന്നേരത്തോടെ ട്രഷറി സേവനങ്ങള്‍ ലഭ്യമാകില്ല.ട്രഷറിയില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറിന്റെ തകരാറുമൂലം പലപ്പോഴും ഇടപാടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. പെന്‍ഷന്‍ വാങ്ങാനും മറ്റും വരുന്നവര്‍ക്ക് മണിക്കൂറുകളോളം കാത്തുനിന്ന ശേഷം മാത്രമാണ് നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ സാധിച്ചിരുന്നത്. സര്‍വ്വര്‍ കപ്പാസിറ്റി കൂട്ടി പ്രശ്‌നം പരിഹരിക്കാനാണ് നിലവില്‍ ശ്രമിക്കുന്നത്.